എറണാകുളം: സംസ്ഥാന അത് ലറ്റിക് അസോസിയേഷന്‍ – മലപ്പുറത്തിന് അഭിമാന നേട്ടങ്ങള്‍ എറണാകുളം മാരിയേറ്റ് ഹോട്ടലില്‍ വെച്ചു നടന്ന സംസ്ഥാന അത് ലറ്റിക് അസോസിയേഷന്റെ വാര്‍ഷിക ജനറല്‍ കൗണ്‍സില്‍ മീറ്റിംഗില്‍ 2020-24 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തപ്പോള്‍ മലപ്പുറം ജില്ലയ്ക്ക് അഭിമാനകരമായ നേട്ടം.
ഡോ. അന്‍വര്‍ അമീന്‍ ചേലാട്ട് പ്രസിഡന്റായും ഡോ.വി. പി. സക്കീര്‍ ഹുസൈന്‍ അത് ലെറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രതിനിധിയായും പ്രൊഫ:എം. വേലായുധന്‍കുട്ടി എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായും ശ്രീ. ആഷിഖ് കൈനിക്കര പ്ലാനിങ് കമ്മിറ്റി ചെയര്‍മാനായും ശ്രീ കെ. കെ. രവീന്ദ്രന്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍ ആയും തിരഞ്ഞെടുത്തു. മലപ്പുറം ജില്ലയില്‍ നിന്ന് ഇത് ആദ്യമായാണ് കേരള അത് ലെറ്റിക് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരാളെ തിരഞ്ഞെടുക്കുന്നത്.
ഡോ. അന്‍വര്‍ അമീന്‍ ചേലാട്ട് മലപ്പുറം കല്‍പകഞ്ചേരി സ്വദേശിയാണ്. കല്‍പകഞ്ചേരി ആസ്ഥാനമായി കേരളത്തിന് അകത്തും പുറത്തും ആയി വിവിധ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും അല്‍ റഹ്മ സൊസൈറ്റിയുടെയും മുന്‍ നിര പ്രവര്‍ത്തകനും, ദുബായ് കേന്ദ്രമായി ഇന്ത്യയിലും വിവിധ ഗള്‍ഫ് രാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്ന പ്രമുഖ റീറ്റൈല്‍ ശൃംഘല ആയ ഗ്രാന്‍ഡ് ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ മാനേജിങ് ഡയറക്ടറും ആണ് ഇദ്ദേഹം. കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ ആയിട്ടുള്ള അമീന്‍ തിരൂര്‍ പോളിടെക്നിക് അധ്യാപകന്‍ ആയിരിക്കെയാണ് ബിസിനസ്സിലേക്ക് കാലെടുത്ത് വെക്കുന്നത്.2001 മുതല്‍ 2006 വരെ SIDCO ഡയറക്‌റര്‍ ആയും പ്രവര്‍ത്തിച്ചു. സാമൂഹിക പ്രവര്‍ത്തന രംഗത്ത് സജീവമായ അമീന്‍ കായിക മേഖലയിലും പ്രവര്‍ത്തന മികവ് തെളിയിച്ചിട്ടുണ്ട്. തിരൂര്‍ സാറ്റ് ഫുട്‌ബോള്‍ അക്കാദമിയുടെ പ്രസിഡന്റും കല്‍പകഞ്ചേരി അസ്ലം മെമ്മോറിയല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ മുഖ്യ സംഘാടകനും കൂടിയാണ് ഇദ്ദേഹം. അദ്ദേഹത്തിന്റെ ഇളയ മകളായ നിദ അന്‍ജൂം. അബുദാബിയില്‍ വെച്ചു നടന്ന horse riding endurance championship ല്‍ വിജയിയായ ആദ്യ ഇന്ത്യക്കാരി കൂടിയാണ്.
ഡോ : വി. പി. സക്കീര്‍ ഹുസൈന്‍
കാലിക്കറ്റ് സര്‍വകലാശാല കായിക വിഭാഗം മേധാവിയായ അത് ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഡോ: സക്കീര്‍ ഹുസൈന്‍ മുന്‍ ദേശീയ ലോങ്ങ് ജംമ്പ് റെക്കോര്‍ഡിന് ഉടമയും 2010 ഡല്‍ഹി കോമണ്‍ വെല്‍ത്ത് ഗയിങ് പ്രൊജക്റ്റ് ഓഫീസര്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവിലെ സംസ്ഥാന അത്‌ലെറ്റിക് അസോസിയേഷന്റെ വൈസ് പ്രസിഡണ്ടായിരുന്നു. മലപ്പുറം ജില്ലാ അത് ലെറ്റിക് അസോസിയേഷന്റെ പ്രസിഡന്റ്, സെക്രട്ടറി എന്നീ പദവികള്‍ കഴിഞ്ഞ 16 വര്‍ഷമായി വഹിക്കുകയായിരുന്നു. കാലിക്കറ്റ് സര്‍വകലാശാലയുടെ അത്യാധുനിക കായിക സൗകര്യങ്ങള്‍ തുടങ്ങി നിരവധി കായിക രംഗത്തെ പ്രവര്‍ത്തനങ്ങളില്‍ നേതൃത്വപരമായ പങ്ക് വഹിക്കുന്നു.
പ്രൊഫ : എം. വേലായുധന്‍ കുട്ടി
വള്ളിക്കുന്ന് സ്വദേശി തവന്നൂര്‍ കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നും കായിക അധ്യാപകനായി വിരമിച്ചു. അത് ലെറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു. മുന്‍ സംസ്ഥാന ജില്ലാ അത് ലെറ്റിക് അസോസിയേഷന്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു.1992 ല്‍ മലപ്പുറം ജില്ലയില്‍ വെച്ച് നടത്തിയ സംസ്ഥാന അത്‌ലെറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ മുഖ്യ സംഘാടകന്‍ കൂടിയായിരുന്നു ഇദ്ദേഹം.
ആഷിഖ് കൈനിക്കര
തിരൂര്‍ സ്വദേശിയായ ആഷിഖ് ബിസിനസ് രംഗത്തെ അറിയപ്പെടുന്ന വ്യക്തിത്വവും പ്രമുഖ ബില്‍ഡേഴ്സ് ഗ്രൂപ്പ് ആയ homestead ബില്‍ഡേഴ്സ് ന്റെ ചെയര്‍മാന്‍ കൂടിയാണ്. കേരള സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മെമ്പര്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മെമ്പര്‍, ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍ എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു. തിരൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന SAT ഫുട്‌ബോള്‍ അക്കാഡമി യുടെ ജനറല്‍ സെക്രട്ടറി കൂടിയാണ്. സാമൂഹിക രംഗത്തും നിറ സാനിധ്യമായ ആഷിഖ് നന്മ ഫൌണ്ടേഷന്റെ ആദ്യ സ്ഥാപക മെമ്പര്‍ കൂടിയാണ്.
കെ. കെ. രവീന്ദ്രന്‍
പറപ്പൂര്‍ ഹൈസ്‌കൂളില്‍ നിന്നും കായിക അധ്യാപകനായി വിരമിച്ച ഇദ്ദേഹം നിലവിലെ മലപ്പുറം ജില്ലാ അത് ലെറ്റിക് അസോസിയേഷന്‍ സെക്രട്ടറി ആണ്.നിരവധി കായിക താരങ്ങളെ സംഭാവന ചെയ്തിട്ടുള്ള വ്യക്തിത്വമാണ് കെ. കെ. രവീന്ദ്രന്‍