KERALAlocaltop news

ബോർഡ് സ്മാർട്ട് മീറ്റർ പദ്ധതി ; മുഖാമുഖം നാളെ

കോഴിക്കോട് : വൈദ്യുതി ബോർഡ് സ്മാർട്ട് മീറ്റർ പദ്ധത സംബന്ധിച്ച് വസ്തുതകൾ അവതരിപ്പിക്കുന്നതിനും ഉപഭോക്താക്കൾക്കും പൊതു ജനങ്ങൾക്കും അഭിപ്രായങ്ങൾ പറയുന്നതിനും സംശയങ്ങൾ ദുരീകരിക്കുന്നതിനും അവസരമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഈ വിഷയത്തിൽ ഒരു മുഖാമുഖം പരിപാടി സംഘടിപ്പിക്കുന്നു.

2023 ഓഗസ്റ്റ് 21 തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ന് മുതലക്കുളം സാജ് ഭവനിൽ വച്ചു നടക്കുന്ന മുഖാമുഖം പരിപാടിയിൽ പങ്കെടുത്ത സ്മാർട്ട് മീറ്റർ പദ്ധതി സംബന്ധിച്ച മനസ്സിലാക്കുന്നതിനും സംശയദൂരീകരണം വരുത്തുന്നതിനും ഏവർക്കും അവസരം ഉണ്ടായിരിക്കുമെന്ന് ഫ്രണ്ട്സ് ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആന്റ് കൺസ്യൂമേഴ്സ്, കോഴിക്കോട് ചെയർമാൻ കെ.അശോകൻ , കൺവീനർ
ബോസ് ജേക്കബ് എന്നിവർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close