കോഴിക്കോട്: വാശിയേറിയ തെരഞ്ഞെുടുപ്പിനൊടുവിൽ ജനങ്ങളുടെ പ്രതിനിധികളായി തെരഞ്ഞെടുത്ത 75 കൗൺസിലർ മാരും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. കോവിഡ് ഭീതിക്കിടയിൽ ടാേഗാർ ഹാളിലും പുറത്തും തടിച്ചു കൂടിയ പ്രമുഖരടക്കമുള്ള ജനക്കൂട്ടത്തെ സാക്ഷി നിർത്തിയായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. അംഗങ്ങളുടെ കുടുംബാംഗങ്ങളും പാർടി പ്രവർത്തകരും നേതാക്കളും ചടങ്ങിനെത്തിയിരുന്നു. ടാഗോർഹാളിൽ ഒന്നിടവിട്ട സീറ്റുകളിലായി 700 ഓളം പേരും പുറത്ത് 800 ഓളം പേരും പങ്കെടുത്തതായാണ് കണക്ക്. കലക്ടർ മുമ്പാകെ ആദ്യം സത്യപ്രതിജ്ഞ ചൊല്ലാനായി മുതിർ അംഗത്തെ കണ്ടെത്താനുള്ള നറുക്കെടുപ്പ് രാവിലെ 11ന് വേദിയിൽ നടന്നു. മുതിർന്ന അംഗങ്ങളായ സി.പി.എമ്മിലെ എം.പി.ഹമീദിന്റെയും സി.ദിവാകര ന്റെയും ജനനതീയതി 1950 ജനുവരി ഒന്നായതിനാലാണ് നറുക്കെടുപ്പ് വേണ്ടി വന്നത്. നറുക്കുവീണ എം.പി.ഹമീദിന് ജില്ല കലകട്ർ സാംബശിവ റാവു സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് മറ്റ് 74 പേരും ഹമീദിൽ നിന്ന് പ്രതിജ്ഞ ഏറ്റുചൊല്ലി. ഓരോ അംഗത്തിന്റെയും സത്യ പ്രതിജ്ഞക്ക് ശേഷം മൈക്കും സ്റ്റാൻറും മറ്റും അണുവിമുക്തമാക്കിക്കൊണ്ടായിരുന്
ആദ്യ കൗൺസിൽ യോഗം പുത്തൻ ഹാളിൽ.
നവീകരണം ഏതാണ്ട് പൂർത്തിയായ കോർപറേഷൻ കൗൺസിൽ ഹാളിലാണ് ആദ്യ കൗൺസിൽ യോഗം നടന്നത്. 9.5 കോടി രൂപയുടെ കോർപറേഷൻ ഓഫീസ് നവീകരണത്തിെൻ ഭാഗമായാണ് കൗൺസിൽ ഹാൾ നന്നാക്കിയത്. ടാഗോർ ഹാളിൽ സത്യ പ്രതിജ്ഞക്ക് ശേഷം അംഗങ്ങൾ കൗൺസിൽ ഹാളിൽ എത്തുകയായിരുന്നു. മുതിർന്ന കൗൺസിലർമാരിൽ നിന്ന് തെരഞ്ഞെടുത്ത എം.പി ഹമീദിന്റെ അധ്യക്ഷതയിൽ ചേർന്ന ആദ്യ യോഗത്തിൽ അംഗങ്ങൾ സ്വയം പരിചയപ്പെടുത്തിയശേഷം മേയർ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ് 28 നാണെന്ന കാര്യം സെക്രട്ടറി ബിനുഫ്രാൻസിസ് ഔദ്യോഗികമായി അറിയിച്ചു. തുടർന്ന് വിവിധ നിർദ്ദേശങ്ങൾക്ക് ശേഷം ആദ്യ യോഗം അവസാനിച്ചു.