കോഴിക്കോട്: കോര്‍പറേഷനിലെ ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ലീഡറായി പുതിയറയിലെ കൗണ്‍സിലറും യുവമോര്‍ച്ച ജില്ലാപ്രസിഡന്റുമായ ടി. രനീഷിനെ തെരഞ്ഞെടുത്തു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ. സജീവന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന കൗണ്‍സിലര്‍മാരുടെ യോഗത്തിലാണ് തീരുമാനം.
മേയര്‍ സ്ഥാനത്തേക്ക് ഇന്ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ കാരപ്പറമ്പ് വാര്‍ഡ് കൗണ്‍സിലര്‍ നവ്യ ഹരിദാസും ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് ടി. രനീഷും മത്സരിക്കാനും യോഗം തീരുമാനിച്ചു.
കൗണ്‍സിലര്‍മാരായ നവ്യ ഹരിദാസ്, എന്‍. ശിവപ്രസാദ്, സി.എസ്. സത്യഭാമ, സരിത പറയേരി, രമ്യ സന്തോഷ്, അനുരാധ തായാട്ട് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
ബിജെപിക്ക് 2015ല്‍ 609 വോട്ടുകള്‍ ലഭിച്ച പുതിയറ ഡിവിഷനില്‍ 1113 വോട്ടുകള്‍ കരസ്ഥമാക്കി ഇടതു കോട്ട പിടിച്ചെടുത്താണ് ടി. രനീഷ് കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടത്.