KERALAlocaltop news

കോഴിക്കോട് വീണ്ടും കഞ്ചാവ് വേട്ട

കോഴിക്കോട് : നഗരത്തിൽ വിവിധ സ്ഥലങ്ങളിൽ കഞ്ചാവ് ബൈക്കിലെത്തി വിതരണം ചെയ്യുന്ന സംഘത്തിലുൾപ്പെട്ട ഒരാൾ ഡൻസാഫിൻ്റെ പിടിയിലായി. കോഴിക്കോട്
കോളത്തറ കണ്ണാടിക്കുളം സ്വദേശി മജീദ് @ഇമ്പാല മജീദ് 55വയസ്സ് ആണ് കസബ പോലീസും ഡൻസാഫും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടിയിലായത്. വിൽപ്പനയ്ക്കായി സൂക്ഷിച്ച അൻപതോളം കഞ്ചാവ് പൊതികളാണ് പ്രതിയിൽ നിന്നും അന്വേഷണസംഘം കണ്ടെടുത്തത്. മുന്നൂറ് ഗ്രാം കഞ്ചാവുണ്ടായിരുന്നു. അഞ്ഞൂറ് രൂപ മുതൽ ആയിരം രൂപ വരെ ഈടാക്കിയാണ് ഇത്തരം പാക്കറ്റുകൾ വിൽപന നടത്തുന്നത്. ആന്ധ്രയിലെ രാജമുദ്രിയിൽ നിന്നും ഇടനിലക്കാരാണ് കഞ്ചാവ് ഇത്തരം റീട്ടെയിൽ വിൽപനക്കാരിൽ എത്തിക്കുന്നത്. ആന്ധ്രയിൽ നിന്നും കടത്തിക്കൊണ്ടു വന്ന നാല് കിലോഗ്രാം കഞ്ചാവ് ഡൻസാഫിൻ്റെ നേതൃത്വത്തിൽ എലത്തൂർ പോലീസ് പിടികൂടിയതിനു പുറകെയാണ് ഈ അറസ്റ്റ്. അസിസ്റ്റന്റ് കമ്മീഷണർ ജയകുമാറിനാണ് ഡൻസാഫിൻ്റെ ചുമതല. കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ആമോസ് മാമ്മൻ ഐപിഎസ് ൻ്റെ നിർദ്ദേശപ്രകാരം ജില്ലയിൽ മയക്കുമരുന്ന് മാഫിയക്കെതിരെ ശക്തമായ നടപടികളാണ് സ്വീകരിച്ചുവരുന്നത്. കസബ പോലീസ് സബ്ബ് ഇൻസ്പെക്ടർ ശ്രീജിത്ത് ഡൻസാഫ് അസി.സബ്ബ് ഇൻസ്പെക്ടർ ഇ. മനോജ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയിലാണ് പ്രതി പിടിയിലായത്. ഡൻസാഫ് അംഗമായ കാരയിൽ സുനോജ്, കസബ പോലീസ് സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കെ.സജീവൻ, പി.മനോജ്, എ. അജയൻ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close