KERALAlocaltop news

താമരശേരി ബിഷപ് ഇന്ത്യൻ ഭരണഘടനയെ വെല്ലുവിളിക്കുന്നു – കാത്തലിക് ലേമെൻസ് അസോ.

ബിഷപ്പിനെതിരെ കുറ്റപത്രം

താമരശേരി : താമരശ്ശേരി രൂപതാ മെത്രാൻ റെമിജീയസ് പോൾ ഇഞ്ചനാനിയ്ക്കെതിരെ കാത്തലിക് ലേമെൻസ് അസ്സോസിയേഷന്റെ കുറ്റപത്രം :

സീറോ മലബാർ സഭയിലെ മെത്രാൻമാരുടേയും അവരുടെ ആജ്ഞാനുവർത്തികളായ വൈദികരുടെയും ക്രൈസ്തവവിരുദ്ധ പ്രവർത്തനങ്ങൾ പ്രവാചക ദൗത്യത്തോടെ ചൂണ്ടിക്കാട്ടി തിന്മയെ ഉന്മൂലനം ചെയ്ത് സഭയെ നവീകരിക്കുവാൻ പ്രവർത്തിച്ച ഫാദർ അജി പുതിയാപറ മ്പിലിനെതിരെ വത്തിക്കാൻ രാഷ്ട്ര നിർമ്മിതമായ കാനൻ നിയമപ്രകാരം താമരശ്ശേരി രൂപത അരമന കോടതിയിൽ കുറ്റവിചാരണ ചെയ്യുവാനുള്ള താമരശ്ശേരി രൂപതാബിഷപ്പിന്റെ 21. O9. 23 -ലെ 3941-ാം നമ്പർ ഓർഡർ, ഇന്ത്യൻ ഭരണഘടനേയും സർക്കാരിനേയും ജുഡീഷ്യറിയേയും വെല്ലുവിളിക്കുന്നതാണ്.കാനൻ നിയമം വിശുദ്ധ ലിഖിതങ്ങളാ ണെന്ന് തെറ്റിദ്ധരിപ്പിക്കുന്നതാണ് താമരശ്ശേരി രൂപതാബിഷപ്പിന്റേയും P.R.O ജോസഫ് കളരിക്കലിന്റെയും മറ്റും പ്രസ്താവനകളും പ്രവർത്തനങ്ങളും . കാനൻ നിയമം അനുസരിച്ച് രൂപതാബിഷപ്പ് ഏകാധിപതിയാണ്. നിയമനിർമ്മാണാധികാരവും നിയമ വ്യാഖ്യാനാധികാരവും നിയമനിർവഹണാധികാരവും രൂപ താമെത്രാനെന്ന വ്യക്തിയിലാണ് നിഷിപ്തമാക്കിയിരിയ്ക്കുന്നത്. രൂപതാബിഷപ്പിന്റെ തീരുമാനം അന്തിമമാണ്. (കാനൻ : 191 S1,191 S2 ; താമരശ്ശേരി രൂപതാ നിയമാവലി :പേജ് 1, ഖണ്ഡിക 2 )

ഇന്ത്യൻ ക്രിസ്ത്യൻ പൗരന്മാരുടെയും ഭാവി തലമുറകളുടെയും അഭിവൃദ്ധിക്ക് വേണ്ടി സബ്ബ് രജിസ്റ്ററാഫീസുകളിലെ തീറാധാരങ്ങൾ വഴി ഇന്ത്യൻ നിയമവ്യവസ്ഥയ്ക്ക് വിധേയമായി വിശ്വാസികൾ സമ്പാദിച്ചിട്ടുള്ള പള്ളി സ്വത്തുക്കളും പള്ളികൾ അടക്കമുള്ള സ്ഥാപനങ്ങളും ഒരു പുനർ രജിസ്ട്രേഷൻ പോലും കൂടാതെ, ആ ഭൗതീക വസ്തുക്കളുടെ ഉടമസ്ഥതയും അധികാരാവകാശങ്ങളും കാനൻ നിയമപ്രകാരം റോമൻ രാഷ്ട്രത്തലവൻ കൂടിയായ പോപ്പിന്റേതാക്കിയിരിക്കുകയാണ്. (കാനൻ : 1008 S2 ; താമരശ്ശേരി രൂപത നിയമാവലി : പേജ് 11, ഖണ്ഡിക . 575 ).

രൂപതാ മെത്രാനേയും വൈദീകരേയും മറ്റും കോടതികളിലോ ഡിപ്പാർട്ട്മെൻറ് അധികാരികളുടെ പക്കലോ പ്രതികളോ സാക്ഷികളോ ആക്കുവാൻ പാടില്ല. (താമരശ്ശേരി രൂപത നിയമാവലി : പേജ് 29, ഖണ്ഡിക 98.)

മെത്രാന്റെ കൽപ്പനകൾക്കോ നിർദ്ദേശങ്ങൾക്കോ കാനൻ നിയമങ്ങൾക്കോ എതിരായ പ്രസ്താവനയോ തീരുമാനമോ യോഗങ്ങളിൽ പാടില്ല.
( താമരശ്ശേരി രൂപത നിയമാവലി :പേജ് 129, ഖണ്ഡിക 29 ) .

ഈ നിയമങ്ങളെയോ ഇവയിൽ നിന്ന് ഉളവാകുന്ന കാര്യങ്ങളെയോ സംബന്ധിച്ചു സഭാധികാരികളെ ആശ്രയിക്കുകയല്ലാതെ ഒരു ക്രൈസ്തവ വിശ്വാസിക്കും ഇവയെ എതിർക്കാനോ നിയമനടപടികൾ നടത്താനോ പാടില്ല. ( താമരശ്ശേരി രൂപത നിയമാവലി : പേജ് 137, ഖണ്ഡിക 74.)

താമരശ്ശേരി രൂപതാകോടതിയുടെ ചീഫ് ജസ്റ്റിസായി രൂപതാ ബിഷപ്പ് റെമിജീയസ് ഇഞ്ചനാനി നിയമിച്ചിട്ടുള്ള ഫാ.ജോർജ്ജ് മുണ്ടാടന്റെ (ബെന്നി ) ബന്ധുവായ ഫാ.ജോമോൻ കണ്ടത്തിൻകരയാണ് തന്റെ ബന്ധു കൂടിയായ ഈ രൂപതയിലെ എഫ്.സി കോൺവെന്റിലെ ഒരു കന്യാസ്ത്രീയെ അവിഹിത ലൈംഗികബന്ധത്തിലൂടെ ഗർഭിണിയാക്കിയത്. ഫാദർ ജോമോന്റെയും കന്യാസ്ത്രീയുടേയും അവിഹിത ശിശുവിനെ സഭയുടെ അനാഥാലയത്തിലൂടെ ഹിന്ദു ദമ്പതികൾക്ക് കൈമാറി. മാതാപിതാക്കൾ ആരോഗ്യത്തോടെ ജീവിച്ചിരിയ്ക്കുമ്പോൾ പിതൃത്വവും മാതൃത്വവും മറച്ചുവയ്ക്കുന്നതിന് രൂപതയുടെ കാണിക്കവഞ്ചിയിൽ നിന്ന് ലക്ഷങ്ങൾ കൈമാറി ബിഷപ്പ് റെമിജീയസ് നടത്തിയ ക്രൂരകൃത്യം ക്രിസ്തീയതയ്ക്ക് നിരക്കാത്തതാണ്. ഫാ.ജോമോൻ കണ്ടത്തിൻകരയുടെ വൈദികവൃത്തി നിലനിർത്താൻ ലക്ഷക്കണക്കിന് രൂപ ദുർവിനിയോഗം ചെയ്ത കുറ്റവാളിയാണ് ഈ രൂപതാ ബിഷപ്പ്. വ്യഭിചാരിയായ ഫാദർ ജോമോനെ വൈദികവൃത്തിയിൽ സംരക്ഷിക്കുന്നതിന് വേണ്ടി ഷംഷാബാദ് രൂപതയിൽപെട്ട തുംഗുണ്ട മംഗളമാതാ ധ്യാനകേന്ദ്രത്തിന്‍റെ ഡയറക്ടറായും അവിടെ ക്രിസ്തുരാജ് പള്ളിയുടെ ഇടവക വികാരിയുമായും നിയമിച്ചതിലെ മുഖ്യ ആസൂത്രകനാണ് ബിഷപ്പ് റെമിജീയസ്. ബിഷപ്പിന്റെയും മറ്റും അമിത ധനനേട്ടത്തിനു വേണ്ടി പുഷ്പഗിരി ലിറ്റിൽ ഫ്ലവർ പള്ളിവക സ്ഥലത്തും മറ്റും അനധികൃതമായി കരിങ്കൽ ക്വാറികൾ നടത്തിയ വ്യക്തിയും ദശലക്ഷക്കണക്കിന് രൂപയുടെ കരിങ്കൽ അപഹരണം നടത്തിയ വ്യക്തിയും എക്സ്പ്ലോസീവ് ലൈസൻസില്ലാതെ ടൺ കണക്കിന് നിരോധിത സ്ഫോടക വസ്തുക്കൾ സ്ഫോടനത്തിനുവേണ്ടി നിയമവിരുദ്ധമായി ഉപയോഗിച്ച വ്യക്തിയും അനധികൃത ക്വാറികളുടെ വികസനത്തിനുവേണ്ടി 60 വർഷക്കാലമായി മരിച്ചവരെ സംസ്കരിച്ചുവന്ന പുഷ്പഗിരി ലിറ്റിൽ ഫ്ലവർ പള്ളി സെമിത്തേരി നശിപ്പിക്കുന്നതിന് അംഗീകാരം കൊടുത്ത വ്യക്തിയും സെമിത്തേരിയിലെ മൃതശരീരങ്ങളും മൃതശരീരാ വശിഷ്ടങ്ങളും തുറസ്സായി പുറന്തള്ളി ,അവ കാക്ക, പരുന്ത് നരി , നായ്ക്കൾ തുടങ്ങിയവയ്ക്ക് കൊത്തിവലിക്കുന്നതിനും ഭക്ഷിക്കുന്നതിനും ഇടയാക്കിയ വ്യക്തിയും പരിസ്ഥിതി ദുരന്തമേഖലയിൽ ആപൽക്കരമാം വിധം സ്ഫോടനം നടത്തിച്ച വ്യക്തിയും ആനയോട് എന്ന സ്ഥലത്ത് സർക്കാരിന്റെയോ ബന്ധപ്പെട്ട ഡിപ്പാർട്ട്മെന്റുകളുടെയോ യാതൊരുവിധ അനുമതിപത്രങ്ങളും ഇല്ലാതെ ദുരന്തസാധ്യതകളെ പോലും അവഗണിച്ച് മലയിടിച്ച് താഴ്ത്തി അനധികൃതമായി സെമിത്തേരി സ്ഥാപിച്ച് 2016 – 17 കാലഘട്ടം മുതൽ അനധികൃതമായി ശവം മറവ് ചെയ്യിച്ച് പോന്നിട്ടുള്ള വ്യക്തിയും പുഷ്പഗിരി ലിറ്റിൽ ഫ്ലവർ പള്ളി വക 14 ഏക്കറിൽപരം സ്ഥലം വിറ്റ് പണം കരസ്ഥമാക്കിയ വ്യക്തിയും ക്വാറി മാഫിയകളെ ഉപയോഗിച്ച് വ്യാപക തോതിൽ ക്വാറി നടത്തുന്നതിന് ശ്രമിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയും മാധവ് ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ട് തന്റെ അനധികൃത കരിങ്കൽ ക്വാറികളുടെ സുഖമമായ പ്രവർത്തനങ്ങൾക്ക് തടസ്സമാകുമെന്ന് മനസ്സിലാക്കി താമരശ്ശേരി രൂപതാ ഭവനിൽ തന്റെ ആജ്ഞാനുവർത്തികളായവരെ സംഘടിപ്പിച്ച് സമരസമിതി രൂപീകരിച്ച വ്യക്തിയും പ്രസ്തുത സമരസമിതിയുടെ കൺവീനർ സ്ഥാനം ഏറ്റെടുത്ത് സർക്കാരിനെതിരെ പ്രക്ഷോഭം അഴിച്ചുവിട്ട് താമരശ്ശേരി ഫോറസ്റ്റ് റെയിഞ്ച് ഓഫീസും രജിസ്റ്ററുകളും തൊണ്ടിമുതലുകളും തീയിട്ട് നശിപ്പിക്കുന്നതിന് നേതൃത്വം കൊടുത്ത വ്യക്തിയും പോലീസ് വാഹനവും കെ.എസ്.ആർ.ടി.സി ബസ്സും മറ്റും തല്ലിതകർക്കുന്നതിന് നേതൃത്വം കൊടുത്ത വ്യക്തിയും വഴിയാത്രക്കാരും നിരപരാധികളുമായ വ്യക്തികളെ പ്രസ്തുത കുറ്റകൃത്യങ്ങളുടെ പേരിൽ ജയിലിൽ അടയ്ക്കപ്പെടുന്നതിന് ഇടയാക്കിയ വ്യക്തിയും കോഴിക്കോട് കളക്ടറേറ്റ് പടിക്കൽ ആൾക്കാരെ സംഘടിപ്പിച്ച് സർക്കാരിനെതിരെ ജാലിയൻവാലാബാഗ് ചോരപ്പുഴ ഒഴുക്കുമെന്ന് ഭീക്ഷണി പ്രസ്താവന നടത്തിയ വ്യക്തിയുമായ ക്രിമിനൽ കുറ്റവാളി റെമിജീയസ് പോൾ ഇഞ്ചനാനിയാണ് സ്വന്തം രൂപതാകോടതി സ്ഥാപിച്ച് ഇപ്പോൾ ഫാ.അജിയെ കുറ്റവിചാരണ ചെയ്യാൻ ഒരുങ്ങുന്നത്. സഭാനവീകരണത്തിനു വേണ്ടി ക്രിസ്തീയതയെ മുറുകെപ്പിടിച്ച് സ്ഥാനമാനങ്ങൾ മോഹിയ്ക്കാതെ ആത്മീയ പാതയിൽ നിലകൊളളുന്ന ഫാ. അജി പുതിയാ പറമ്പിലിനെ കുറ്റക്കാരനാക്കി പുറംന്തള്ളാൻ ക്രിമിനൽ കുറ്റവാളിയായ ബിഷപ്പ് റെമിജീയസ് ഇഞ്ചനാനിയുടെ ശ്രമങ്ങൾ അപഹാസ്യവും ധാർമ്മികതയോടും ക്രിസ്തീയതയോടും രാജ്യ നിയമങ്ങളോടുള്ള വെല്ലുവിളിയുമാണ്.

M.L ജോർജ്ജ് മാളിയേക്കൽ,
സെക്രട്ടറി,
കാത്തലിക് ലേമെൻസ് അസ്സോസിയേഷൻ .

കൂടരഞ്ഞി,
06-10-2023 .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close