localtop news

കോഴിക്കോട് വൻ തീപിടുത്തം ,ദേശീയപാത ചെറുവണ്ണൂരിൽ ആക്രി സാധനങ്ങൾ സൂക്ഷിച്ച ഗോഡൗണിലാണ് തീപിടുത്തം ഉണ്ടായത്.

കോഴിക്കോട് : ചെറുവണ്ണൂർ കുണ്ടായിത്തോട് ദേശീയപാതയോരത്ത് വൻ തീപിടുത്തം. കാർ ഷോറൂമിന് സമീപത്തെ ആക്രി കടയിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ സൂക്ഷിക്കുന്ന ഗോഡൗണിൽ ആണ് തീപിടുത്തമുണ്ടായത്. പുലർച്ചെ അഞ്ച് മണിയോടെയാണ് തീപടർന്നത്. അഗ്നിശമനസേന തീയണക്കാനുള്ള ശ്രമം തുടരുകയാണ്. ജില്ലയിലെ 24 ഫയർ യൂണിറ്റുകളും മലപ്പുറത്തു നിന്നുള്ള ഒരു യൂണിറ്റുകളും  എത്തിയാണ് തീയണക്കാനുള്ള ശ്രമം നടത്തുന്നത്. കോർപ്പറേഷന്റെ മാലിന്യം വേർതിരിക്കുന്ന സ്ഥലമാണ്.ജനവാസ കേന്ദ്രമല്ലെങ്കിലും വ്യാപാര സ്ഥാപനങ്ങൾ ധാരമുള്ള സ്ഥലമാണ്. മന്ത്രി എ.കെ ശശീന്ദ്രൻ, മേയർ ബീന ഫിലിപ്പ് ജില്ലാാ കലക്ടർ സാംബശിവ റാവു  എന്നിവർ സ്ഥലത്തെത്തി. ഇത്രയേറെ പ്ലാസ്റ്റിക്ക്  സൂക്ഷിച്ചത് സംബന്ധിച്ചും, ജാഗ്രതക്കുറവ് ഉണ്ടായിട്ടുണ്ടോ എന്നത് സംബന്ധിച്ചും അന്വേഷിക്കേണ്ടിയിരിക്കുന്നുവെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close