KERALAlocaltop news

കോളേജ് വിദ്യാർഥികൾക്കയിൽ ലഹരി കച്ചവടം ; മലപ്പുറം സ്വദേശി പിടിയിൽ

ഫറോക്ക് വിദ്യാര്ഥികൾക്കിടയിൽവില്പനക്കായി കൊണ്ടുവന്ന 5 ഗ്രാം മാരക ലഹരിമരുന്നായ എം.ഡി.എം.എ യുമായി മലപ്പുറം പെരിങ്ങാവ് അരിക്കുംപുറത് വീട്ടിൽ മുഹമ്മദ് ഷഫീർ (27 ) നെ
കോഴിക്കോട് ആന്റി നർകോടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ പ്രകാശൻ പടന്നയിലിന്റെ ഡിസ്ട്രിക്ട് ആന്റി നർകോടിക്ക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സും (ഡാൻസാഫ്), സബ് ഇൻസ്‌പെക്ടർ അനൂപ് എസ് ന്റെ നേതൃത്വത്തിലുള്ള ഫറോക്ക് പോലീസും ചേർന്ന് പിടികൂടി.

ഫാറൂഖ് കോളേജിന് സമീപം കോളേജ് വിദ്യാർഥികളെ ലക്ഷ്യമിട്ട് ലഹരി മാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആന്റി നാർകോട്ടിക് സ്കോഡ് നടത്തിയ അന്വേഷത്തിലാണ് കോളേജിന് സമീപം പ്രവർത്തിക്കുന്ന സ്പോട് കഫേ യുടെ മറവിൽ ഷഫീർ എന്നയാൾ വൻതോതിൽ ലഹരി മരുന്ന് കച്ചവടം നടത്തുന്നുണ്ടെന്ന് വിവരം ലഭിക്കുകയും പോലീസ് ഇയാളെ പിടികൂടുകയുമായിരുന്നു.

_______

*വിദ്യാർഥികളെ ലക്ഷ്യമിടുന്ന ലഹരി മാഫിയ*
സമീപ കാലത്ത് രജിസ്റ്റർ ചെയ്ത എൻ.ഡി.പി.എസ് കേസുകളിൽ ഉള്പെടുന്നവർ അധികവും വിദ്യാർത്ഥികളാണ്. നമ്മുടെ യുവ തലമുറയെ ആണ് ലഹരി മാഫിയ ലക്ഷ്യം വെക്കുന്നത്. സ്‌കൂൾ, കോളേജ് എന്നിവ കേന്ദ്രീകരിച്ച് വൻതോതിൽ ലഹരി ഉപയോഗം നടക്കുന്നുണ്ട്. കൗതുകത്തിന് തുടങ്ങി പിന്നീട് ഉപയോഗിക്കാൻ പണത്തിനായി ലഹരി കച്ചവടത്തിലേക്കും പിന്നീട് മറ്റ് കുറ്റകൃത്യങ്ങളിലേക്കും യുവ തലമുറ ചെന്നെത്തുന്നു. രക്ഷിതാക്കളുടെ കൃത്യമായ നിരീക്ഷണതിലുടെയും ബോധവത്കരണങ്ങളിലൂടെയും മാത്രമേ വിദ്യാര്ഥികൾക്കിടയിലെ ലഹരി ഉപയോഗം കുറച്ചുകൊണ്ട് വരുവാൻ സാധിക്കു. ഇത്തരം കേസുകളിൽ ലഹരി വിൽപ്പന നടത്തുന്നവരെയും ഉപയോഗിക്കുന്നവരെയും കണ്ടെത്തുന്നതിനുള്ള തുടർ നടപടികൾ സ്വീകരിക്കും.
– പ്രകാശൻ പി പടന്നയിൽ
അസ്സി. കമ്മീഷണർ നാർകോട്ടിക് സെൽ
___________________________

ഡാൻസാഫ് എസ്.ഐ മനോജ് എടയേടത്ത്, എ.എസ്.ഐ അബ്ദുറഹിമാൻ സീനിയർ സി.പി.ഒ കെ അഖിലേഷ്, അനീഷ് മൂസാൻവീട് സി.പി.ഒ അർജുൻ അജിത്,
പന്തീരാങ്കാവ് സ്റ്റേഷനിലെ സി.പി.ഒ രഞ്ജിത് എം, ഫാറൂഖ് സ്റ്റേഷനിലെ എസ്.ഐ. ബാവ രഞ്ജിത് ടി.പി, ഡ്രൈവർ സി.പി.ഒ സന്തോഷ് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close