KERALAPoliticstop news

മര്‍ക്കന്റയില്‍ എംപ്ലോയിസ് അസോസിയേഷന്‍ (ഐഎന്‍ടിയുസി) പ്രസിഡന്റായി ഐഎന്‍ടിയുസി അഖിലേന്ത്യാ പ്രസിഡന്റ് ഡോ. ജി. സഞ്ജീവ റെഡ്ഡിയെയും ജനറല്‍ സെക്രട്ടറിയായി ഐഎന്‍ടിയുസി അഖിലേന്ത്യാ സെക്രട്ടറി ഡോ. എം.പി പത്മനാഭനെയും തെരഞ്ഞെടുത്തു

കോഴിക്കോട്: മര്‍ക്കന്റയില്‍ എംപ്ലോയിസ് അസോസിയേഷന്‍ (ഐഎന്‍ടിയുസി) പ്രസിഡന്റായി ഐഎന്‍ടിയുസി അഖിലേന്ത്യാ പ്രസിഡന്റ് ഡോ. ജി. സഞ്ജീവ റെഡ്ഡിയെയും ജനറല്‍ സെക്രട്ടറിയായി ഐഎന്‍ടിയുസി അഖിലേന്ത്യാ സെക്രട്ടറി ഡോ. എം.പി പത്മനാഭനെയും തെരഞ്ഞെടുത്തു. കോഴിക്കോട് ചേര്‍ന്ന എംഇഎയുടെ ദക്ഷിണ സംസ്ഥാന ജനറല്‍ കൗണ്‍സില്‍ സമ്മേളനത്തില്‍ വച്ചായിരുന്നു തെരഞ്ഞെടുപ്പ്. മറ്റു ഭാരവാഹികള്‍: ആര്‍. ദാമോദരന്‍ – ചെന്നൈ ( ചെയര്‍മാന്‍), ഒ.എം. വസന്ത കുമാര്‍ – കൊച്ചി, കെ. ഹരീന്ദ്രന്‍ – പോണ്ടിച്ചേരി (വൈസ് ചെയര്‍മാന്‍മാര്‍), ഡോ. മോഹന്‍ റാവു നല്‍വാഡെ – ബംഗലുരു, എം.എസ്. നിഖില്‍ – തൃശൂര്‍ ( ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിമാര്‍), പി. വിനയന്‍ – കോഴിക്കോട് ( ട്രഷറര്‍). പ്രവര്‍ത്തക സമിതി അംഗങ്ങളായി
എം.കെ. ബീരാന്‍ (കോഴിക്കോട്), ടി.ടി. പൗലോസ് ( കൊച്ചി), ആര്‍. രാജു (മൈസൂര്‍), പി. മുഹമ്മദ് ( മംഗലുരു), കോസല്‍ റാം ( ചെന്നൈ), എസ്. നാഗരാജു ( ബംഗലുരു), രാജീവന്‍ തിരുവച്ചിറ, കെ.എം. ബബിത, കെ. ജിജീഷ് (കോഴിക്കോട്), പത്മശ്രീ (കണ്ണൂര്‍) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close