കോഴിക്കോട്: കേരളത്തിന്റെ ഊർജ്ജമേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് രൂപം നൽകിയ ഊർജ്ജകേരള മിഷന്റെ ഭാഗമായ ഫിലമെന്റ് രഹിത കേരളം പദ്ധതിക്ക് ഇന്ന് തുടക്കം.
ഫിലമെന്റ് രഹിത കേരളം പദ്ധതിയുടെ ഭാഗമായ എൽ ഇ ഡി ബൾബുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് (7.1.2020) രാവിലെ 10 ന് വീഡിയോ കോൺഫെറൻസ് വഴി നിർവഹിക്കും.
വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി അധ്യക്ഷനാകുന്ന യോഗത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ മുഖ്യപ്രഭാഷണം നടത്തും.
തുടർന്ന് ആറു കോർപറേഷനുകളുടെ പരിധിയിലെ അംഗനവാടികൾക്ക് അതതിടങ്ങളിലെ മേയർമാർ എൽ ഇ ഡി ബൾബുകൾ വിതരണം ചെയ്യും.
മൂന്നു വർഷം വാറന്റിയുള്ള 9 വാട്സ് എൽ ഇ ഡി ബൾബിന് 65/- രൂപയാണ് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടത്തിൽ രജിസ്റ്റർ ചെയ്ത ഉപഭോക്താക്കൾക്കാണ് ഇപ്പോൾ വിതരണം തുടങ്ങുന്നത്.
ഉദ്ഘാടന ചടങ്ങ്, തത്സമയം കെ എസ് ഇ ബി യുടെ ഒഫീഷ്യൽ ഫേസ്ബുക് പേജിൽ ഉണ്ടായിരിക്കുന്നതാണ്.