localtop news

ReHAT NILAMBUR: നിർമ്മാണം പൂർത്തിയായ വീടുകൾ ഗുണഭോക്താക്കൾക്ക് സമർപ്പിച്ചു

നിലമ്പൂര്‍ : റീഹാറ്റ് നിലമ്പൂര്‍ പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ നിർമ്മാണം പൂർത്തിയായ 13 വീടുകൾ ഗുണഭോക്താക്കൾക്ക് സമർപ്പിച്ചു. പോത്ത് കല്ല് ബസ്റ്റാന്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ  പി.വി അബ്ദുൽ വഹാബ് എം.പി ഉദ്‌ഘാടനം നിർവ്വഹിചു. പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ എം.കെ മുഹമ്മദലി അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.അബ്ദുൽ മജീദ് പദ്ധതി വിശദീകരിച്ചു. സർക്കാർ സഹായത്തോടെ നിർമ്മിക്കുന്ന 25 വീടുകൾക്ക് പീപ്പിൾസ് ഫൗണ്ടേഷൻ നൽകുന്ന അധിക ധനസഹായ പ്രഖ്യാപനം ജമാഅത്തെ ഇസ്‌ലാമി അസി.അമീർ പി മുജീബ് റഹ്‌മാൻ നിർവ്വഹിച്ചു. പ്രളയകാലത്ത് കേരള സമൂഹം കാണിച്ച പരസ്പര സഹവർത്തിത്വവും, സാഹോദര്യവും എല്ലാ കാലത്തും കത്ത് സൂക്ഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു. റീഹാറ്റ് പദ്ധതിക്ക് മുന്നോട്ട് വന്ന ഇംപെക്സ് ഗ്രൂപ്പിനെയും സുമനസ്സുകളെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. ജനങ്ങൾ ഏൽപ്പിച്ച ഉത്തരവാദിത്വം സമയബന്ധിതമായി പൂർത്തിയാക്കാൻ പീപ്പിൾസ് ഫൗണ്ടേഷൻ പ്രതിജ്ഞാബാധമാണന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇംപെക്സ് ഡയറക്‌ടർ & ജനറൽ മാനേജർ പി.ഉമ്മർ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.

നിലമ്പൂര്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ 2019 ലെ കാലവര്‍ഷക്കെടുതിയിലുണ്ടായ ഉരുള്‍പൊട്ടലിലും വെള്ളപ്പൊക്കത്തിലും വീടും സ്ഥലവും ഉള്‍പ്പടെയുള്ള മുഴുവന്‍ സമ്പാദ്യവും നഷ്ടപ്പെട്ട പ്രളയ ബാധിതരെ പുനരധിവസിപ്പിക്കുന്നതിന് വേണ്ടി പീപ്പിള്‍സ് ഫൗണ്ടേഷന്‍ പ്രഖ്യാപിച്ച പദ്ധതിയാണ് റീഹാറ്റ് നിലമ്പൂര്‍  (Rehabilitation and Habitat Arrangement Task).
പ്രമുഖ ഇലക്ട്രോണിക്‌സ് ഗൃഹോപകരണ നിര്‍മ്മാതാക്കളായ ഇംപെക്‌സിന്റെ പങ്കാളിത്തത്തോട് കൂടിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹ്യൂമണ്‍ വെല്‍ഫയര്‍ ട്രസ്റ്റ് സഹ പങ്കാളികളാണ്. ഉദ്‌ഘാടന ചടങ്ങിൽ വെൽഫെയർ പാർട്ടി സംസ്‌ഥാന സെക്രട്ടറി കൃഷ്ണൻ കുനിയിൽ, വാർഡ് മെമ്പർമാരായ ദിലീപ് ഭൂദാനം, സലൂബ് ജലീൽ, റുബീന, അബ്ദുൽ നാസർ എന്നിവർ ആശംസകൾ അർപ്പിച് സംസാരിച്ചു. പീപ്പിൾസ് ഫൗണ്ടേഷൻ ജില്ലാ കോഡിനേറ്റർ അബൂബക്കർ കരുളായി സ്വാഗതവും, ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ പ്രസിഡൻറ് സലിം മമ്പാട് സമാപനവും നിർവ്വഹിച്ചു. പ്രോഗ്രാം കൺവീനർ വി.സി ഇബ്രാഹിം നന്ദി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close