KERALAlocaltop news

കരിപ്പൂർ സ്വർണ്ണക്കടത്ത് കവർച്ചാ കേസ്, കൊടുവള്ളി സംഘത്തിലെ ഒരാൾ കൂടി പിടിയിൽ

കൊണ്ടോട്ടി:  കരിപ്പൂർ സ്വർണ്ണക്കടത്ത് കർച്ചാ കേസുമായി ബന്ധപ്പെട്ട് കൊടുവള്ളി വട്ടോളി സ്വദേശി കോട്ടോ പറമ്പിൽ മുഹമ്മദ് റാഫി (31) യെ യാണ് രഹസ്യ താവളത്തിൽ നിന്നും കൊണ്ടോട്ടി DYSP അഷറഫിൻ്റെ നേതൃത്വത്തിൽ ഉള്ള സoഘം അറസ്റ്റു ചെയ്തത്. ഇന്നലെ പുലർച്ചെയാണ് താമരശ്ശേരിയിൽ നിന്നും ഇയാളെ പിടികൂടിയത്.ഇയാളെ ചോദ്യം ചെയ്തതിൽ സംഭവ ദിവസം കൊടുവള്ളിയിൽ നിന്നും വന്ന സ്വർണ്ണകടത്ത് സംഘത്തോടൊപ്പം ഇയാളും ഉണ്ടായിരുന്നതായും ആർജുൻ ആയങ്കി വന്ന വാഹനത്തെ പിന്തുടർന്ന തായും തുടർന്ന് പാലക്കാട് സംഘം വന്ന ബൊലീറോ അപകടത്തിൽ പെടുന്നത് കണ്ടതായും പറയുന്നു. ബൊലീ റോ ഇടിച്ച ലോറിയുടെ ഡ്രൈവർ കൈ കാണിച്ച് ഇവരോട് നിർത്താൻ ആവശ്യപ്പെട്ടങ്കിലും ഇവർ അപകടം നിരീക്ഷിച്ച് നിർത്താതെ കടന്നു കളയുകയായിരുന്നു.ഇയാളിൽ നിന്നും കൊടുവള്ളി സംഘത്തിലെ മറ്റുള്ളവരെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവർക്കു വേണ്ടിയുള്ള അന്വോഷണം ഊർജ്ജിതമാക്കി. കേസിൽ ഉൾപ്പെട്ട ആളുകളെ കുറിച്ച് അന്വോഷിച്ചതിൽ വയനാട് കേന്ദ്രീകരിച്ച് മിക്കവർക്കും സ്വന്തം eപരിലോ ബിനാമിയായും സ്ഥലങ്ങളും റിസോർട്ടുകളും ഉള്ളതായി മനസിലായിട്ടുണ്ട്. ഇതിനെ കുറിച്ചും അന്വോഷിച്ചു വരികയാണ്. സ്വന്തം സ്വർണ്ണം എയർപോർട്ടിൽ നിന്നും സുരക്ഷിതമായി എത്തിക്കുന്നതോടൊപ്പം മറ്റു സംഘങ്ങളുടെ സ്വർണ്ണം ഈ സംഘം കവർച്ച ചെയ്തിരുന്നതായും മനസിലായിട്ടുണ്ട്. സംഘത്തെ പറ്റിച്ച് സ്വർണ്ണവുമായി മുങ്ങുന്ന കാരിയർമാരെ കണ്ടു പിടിച്ച് റിക്കവറി നടത്തുന്നതിനായി പോലീസിന് സമാന്തരമായി ഒരു ഗുണ്ടാ സംഘം തന്നെ ഇവിടെ പ്രവർത്തിച്ചു വരുന്നുണ്ട്. ചെയതിരുന്നതാഇതോടെ കേസിൽ അറസ്റ്റിലായ പ്രതികളുടെ എണ്ണം 34 ആയി. 16 ഓളം വാഹനങ്ങളും പിടിച്ചെടുത്തു. കേസിൽ ഉൾപ്പെട്ട പ്രതികൾക്ക് ഒളിവിൽ കഴിയാനുള്ളതും, വാടകക്ക് വാഹനങ്ങൾ നൽകിയതടക്കമുള്ള സൗകര്യങ്ങൾ ചെയ്തു വരുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് അന്വഷണ സംഘം അറിയിച്ചു. കഴിഞ്ഞ ദിവസം കൊടിയത്തൂരിൽ നിന്നും വന്ന സ്വർണ്ണ കടത്ത് സംഘത്തിന് ഒളിവിൽ കഴിയാൻ സൗകര്യം ചെയ്തു കൊടുത്തതിന് അലി ഉബൈറാൻ എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു.മലപ്പുറം ജില്ലാ പോ’ലീസ് മേധാവി സുജിത്ത് ദാസ്  ൻ്റ നേതൃത്വത്തിൽ കൊണ്ടോട്ടി DySP കെ. അഷറഫ്
പ്രത്യേക അന്വേഷണ സംഘങ്ങളായ കരിപ്പൂർ ഇൻസ്പക്ടർ ഷിബു , ശശി കുണ്ടറക്കാട്, സത്യനാഥൻ മണാട്ട്, അസീസ്, ഉണ്ണികൃഷ്ണൻ ,P സഞ്ജീവ് ,Asi ബിജു സൈബർ സെൽ മലപ്പുറം ,കോഴിക്കോട് റൂറൽ പോലീസിലെ സുരേഷ്.V.K ,രാജീവ് ബാബു കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡിലെ ഒ. മോഹൻ ദാസ് , ഹാദിൽ കുന്നുമ്മൽ ഷഹീർ പെരുമണ്ണ ,si മാരായ സതീഷ് നാഥ്, അബ്ദുൾ ഹനീഫ, ദിനേശ് കുമാർ എന്നിവരാണ് പ്രതികളെ പിടികൂടി അന്വഷണം നടത്തുന്നത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close