കോഴിക്കോട്: കടലുണ്ടി പബ്ലിക് ലൈബ്രറി പഠന ഗവേഷണ കേന്ദ്രം കോവിഡ് കാലത്തെ, കലാപ്രവർത്തനങ്ങളിലൂടെ ക്രിയാത്മകമാക്കിയ ഡോ.വി.പി.മുരളീധരൻ, ഇഖ്ബാൽ ആർട്ട് ഫോ, സുജിത്ത് ലാൽ പി.പി എന്നിവരെ അനുമോദിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ.പി.ഗവാസ് ഉദ്ഘാടനവും ഉപഹാര സമർപ്പണവും നടത്തി.അനിൽ മാരാത്ത് അദ്ധ്യക്ഷത വഹിച്ചു.ജനപ്രതിധികളായ അഡ്വ.പി.ഗവാസ്, മുരളി മുണ്ടേങ്ങാട്ട്, ഹക്കീമമാളിയേക്കൽ എന്നിവർക്ക് ലൈബ്രറിയുടെ സ്നേഹോപഹാരം മുഖ്യ രക്ഷാധികാരികളായ നജുമുൽമേലത്ത്, സലാം വാസ്കോ, തൊണ്ടിക്കോട് മുസ്തഫ (മുത്തുട്ടി) എന്നിവർ സമ്മാനിച്ചു. മുരളി മുണ്ടേങ്ങാട്ട്, ഹക്കീമമാളിയേക്കൽ, സലാം വാസ്കോ, മുത്തുട്ടി, മുരളിധര ഗോപൻ, ദിനേശ് ബാബു അത്തോളി, എം.വി.മുഹമ്മദ് ഷിയാസ് എന്നിവർ പ്രസംഗിച്ചു.
ആദരവ് ഏറ്റുവാങ്ങിയ ഡോ.വി.പി.മുരളിധരൻ, ഇഖ്ബാൽ ആർട്ട് ഫോ, സുജിത്ത് ലാൽ പിപി എന്നിവർ മറുപടി പ്രസംഗം നടത്തി. ഇസ്ഹാഖ് കടലുണ്ടി, യൂസഫ് കടലുണ്ടി, മുസ്തഫ തിണ്ണക്കൽ, മഞ്ജു മേപ്പറത്ത്,മോഹൻ ചാലിയം, ഷാജി വട്ടപ്പറമ്പ്, ഒ.അക്ഷയ് കുമാർ , തുടങ്ങിയവരും ആദരവ് സ്വീകരിച്ചവരുടെ കുടുംബാംഗങ്ങളും സംബന്ധിച്ചു. ലൈബ്രറി സെക്രട്ടറി യൂനസ് കടലുണ്ടി സ്വാഗതവും ലൈബ്രറി സോഷ്യൽ മീഡിയ കോ ഓഡിനേറ്റർ താജുദീൻ നന്ദിയും പറഞ്ഞു.