KERALAlocaltop news

സൈക്കിൾ ഷെഡ് പദ്ധതിക്ക് തുടക്കം

കോഴിക്കോട് : നഗരസഭയുടെ ആഭിമുഖ്യത്തിൽ
വനിതകൾ നടത്തുന്ന എല്ലാവർക്കും ഉപയോഗിക്കാവുന്ന ചെലവൂർ വാർഡ് 17  ലെ സ്പോർട്സ് പാർക്കിൽ സ്ഥാപിച്ച 20 സൈക്കിളുകൾ അടങ്ങുന്ന മനോഹരമായ സൈക്കിൾ ഷെഡ് പദ്ധതി മേയർ  ഡോ. ബീന ഫിലിപ്പ ഉദ്ഘാടനം ചെയ്തു .

നഗരത്തില്‍ ആദ്യമായി ആണ് ഇങ്ങനെ ഒരു പദ്ധതി നടപ്പിലാക്കുന്നത്.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി ദിവാകരൻ അധ്യക്ഷനായിരുന്നു വാർഡ് കൗൺസിലർ അഡ്വ:സി എം ജംഷീർ സ്വാഗതം പറഞ്ഞു. ചടങ്ങിൽ ഡോക്ടർ സഹീറിനെ ആദരിച്ചു.

കോർപ്പറേഷൻ സ്പോർട്സ് കൗൺസിൽ അംഗം A മൂസ ഹാജി , മുൻ കൗൺസിലർ കെ കോയ ,ഡോ. സഹീർ ,
ടീ നിതിൻ ,വിനോദ് പുന്നത്തൂർ ,
T മുരളീധരന്‍ ,ജോർജ് തോമസ്
സജിഎന്നിവർ സംസാരിച്ചു .
സരിഗമ ഗ്രൂപ്പിൻറെ ഗാനമേളയും പരിപാടിയോടനുബന്ധിച്ച് ഉണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close