Sports

ഐ ലീഗില്‍ ഗോകുലം കേരളയുടെ ഗംഭീര തിരിച്ചുവരവ്, രണ്ട് ഗോളുകള്‍ക്ക് പിറകില്‍ നിന്ന ശേഷം 4-3ന് ജയം

കൊല്‍ക്കത്ത: ഐ ലീഗില്‍ ഗോകുലം കേരള എഫ് സിയുടെ തകര്‍പ്പന്‍ പ്രകടനം. രണ്ട് ഗോളുകള്‍ക്ക് പിറകില്‍ നിന്ന ശേഷം മിനര്‍വ പഞ്ചാബ് എഫ് സിക്കെതിരെ 4-3ന് ജയം. രണ്ടാം പകുതിയിലായിരുന്നു ഗോകുലം മൂന്ന് ഗോളുകള്‍ തിരിച്ചടിച്ചത്. ഫിലിപ് അജ (26), ഡെന്നി ആന്റ്വി (69,74) എന്നിവര്‍ ഗോകുലത്തിനായി സ്‌കോര്‍ ചെയ്തു. എഴുപത്തഞ്ചാം മിനുട്ടില്‍ പഞ്ചാബിന്റെ അന്‍വര്‍ അലിയുടെ സെല്‍ഫ് ഗോള്‍ ഗോകുലത്തിന്റെ വിജയഗോളായി.
മിനര്‍വ പഞ്ചാബ് എഫ് സിക്കായി ചെഞ്ചോ ഗെറ്റ്‌ഷെന്‍ രണ്ട് ഗോളുകള്‍ നേടി (19,25). റൂപര്‍ത് നോഗ്രാം നാല്‍പ്പത്തിനാലാം മിനുട്ടില്‍ മൂന്നാം ഗോളടിച്ചു. ആദ്യ മത്സരത്തില്‍ ഗോകുലം ചെന്നൈ സിറ്റിയോട് പരാജയപ്പെട്ടിരുന്നു.
20ന് ഐസ്വാള്‍ എഫ് സിക്കെതിരെയാണ് ഗോകുലം കേരളയുടെ അടുത്ത മത്സരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close