SportsVIRAL

ക്രിക്കറ്റ് താരം അംബാട്ടി റായുഡുവിന് പെണ്‍കുഞ്ഞ്, ട്വീറ്റ് ചെയ്ത് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്‌

ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം അമ്പാട്ടി റായുഡുവിനും ഭാര്യ വിദ്യക്കും പെണ്‍കുഞ്ഞ് പിറന്നിരിക്കുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റായുഡുവിന്റെ ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഔദ്യോഗിക ട്വിറ്ററിലൂടെയാണ് ഈ സന്തോഷവാര്‍ത്ത അറിയിച്ചത്. റായുഡുവും ഭാര്യ വിദ്യയും കുഞ്ഞും ഉള്‍പ്പെടുന്ന ചിത്രവും ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ട്വിറ്ററില്‍ കാണാം. ഞായറാഴ്ചയായിരുന്നു പ്രസവം.

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സഹതാരമായ സുരേഷ് റെയ്‌ന ആശംസയറിയിച്ചു. അംബാട്ടിക്കും വിദ്യക്കും ഹൃദയം നിറഞ്ഞ ആശംസ. കുഞ്ഞിനൊപ്പം ഓരോ നിമിഷവും ആസ്വദിക്കുക. സന്തോഷത്തോടെ ജീവിക്കുക – റെയ്‌ന ആശംസിച്ചു. നന്ദി സഹോദരാ എന്ന് റായുഡു പ്രതികരിച്ചു.

കോളജ് കാലത്തെ പ്രണയിനിയെയാണ് റായുഡു 2009 ല്‍ വിവാഹം ചെയ്തത്. കരിയറില്‍ ദൗര്‍ഭാഗ്യങ്ങള്‍ ഏറെ നേരിട്ട വ്യക്തിയാണ് അംബാട്ടി. അറിവില്ലാ പ്രായത്തില്‍ ബി സി സി ഐ വിരുദ്ധമായി ഇന്ത്യന്‍ ക്രിക്കറ്റ് ലീഗില്‍ കളിച്ചതോടെ ഏറെക്കാലം സീനിയര്‍ ടീമിലേക്ക് പരിഗണിക്കപ്പെട്ടില്ല. ഇതാണ് റായുഡുവിന്റെ കരിയറിനെ ബാധിച്ചത്. 2018 ല്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച റായുഡു 2010 ല്‍ മുംബൈ ഇന്ത്യന്‍സില്‍ കളിച്ചു കൊണ്ടാണ് ഐ പി എല്ലില്‍ അരങ്ങേറിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close