കോഴിക്കോട്: ബാർ ഹോട്ടലിൽ മദ്യം വാങ്ങാനെത്തുന്നവരെ ഭീഷണിപ്പെടുത്തി മദ്യവും പണം തട്ടിയെടുക്കുന്ന യുവാവ് അറസ്റ്റിൽ. ഗോവിന്ദപുരം ദേവകി ഭവനിൽ പ്രണവിനെയാണ് (26) മെഡിക്കൽ കോളജ് പോലീസ് അറസ്റ്റുചെയ്തത്.
മിംസ് ആശുപത്രിക്ക് സമീപത്തുള്ള ബാർ ഹോട്ടലിൽ മദ്യം വാങ്ങനെത്തുന്നവരെ ഭീഷണിപ്പെടുത്തി മദ്യവും പണവും കൈക്കലാക്കുകയായിരുന്നു ഇയാളുടെ രീതി. ബാർ അധികൃതരുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. പ്രതിയെ കുന്ദമംഗലം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കസബ, മെഡിക്കൽ കോളജ്, കന്ദമംഗലം സ്റ്റേഷനുകളിലായി അഞ്ചോളം കഞ്ചാവ് കേസുകളിൽ പ്രതിയാണിയാളെന്ന് പൊലീസ് പറഞ്ഞു.