KERALAlocaltop news

ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽകണ്ടിന്യൂയസ് കണക്റ്റഡ് കെയർ’ സംവിധാനം നിലവില്‍ വന്നു

 

കോഴിക്കോട്: ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ‘കണ്ടിന്യൂയസ് കണക്റ്റഡ് കെയർ @ ബിഎംഎച്ച്’ എന്ന ആരോഗ്യ പരിചരണ സംവിധാനം പ്രവർത്തനമാരംഭിച്ചു. ഇതിന് മുന്നോടിയായി ഹോസ്പിറ്റലിലെ എല്ലാ വാർഡിലെ കിടക്കകളിലും ഡോസിയുടെ നിർമ്മിത ബുദ്ധിയിലധിഷ്ഠിതമായ റിമോട്ട് പേഷ്യന്റ് മോണിറ്ററിംഗും (ആർ പി എം) നേരത്തേ മുന്നറിയിപ്പ് നൽകുന്ന സംവിധാനവും (ഏർലി വാണിംഗ് സിസ്റ്റം – ഇ ഡബ്ലിയൂ എസ്) സജ്ജമാക്കി. രോഗികളുടെ മികച്ച സുരക്ഷയ്ക്കും ഉന്നത നിലവാരത്തിലുള്ള തുടർച്ചയായ പരിചരണത്തിനും ഈ സാങ്കേതികവിദ്യ പ്രയോജനപ്രദമാകും.

ഡോസിയുടെയും മെഡിക്കൽ വിദഗ്ധരുടെയും യോജിച്ചുള്ള സുഗമമായ പ്രവർത്തനങ്ങളിലൂടെ ഗുണമേന്മയുള്ള ആരോഗ്യ പരിരക്ഷ ഉറപ്പാക്കാൻ പര്യാപ്തമാണ് ‘കണ്ടിന്യൂയസ് കണക്റ്റഡ് കെയർ @ ബിഎംഎച്ച്’ എന്ന ഈ സംരംഭം. ഹൃദയമിടിപ്പ്, രക്തസമ്മർദ്ദം, ശ്വസന നിരക്ക്, ഓക്‌സിജൻ സാച്ചുറേഷൻ, താപനില, ഇസിജി തുടങ്ങിയ സുപ്രധാന വിവരങ്ങൾ അകലെയിരുന്നും നിരീക്ഷിക്കുന്നതിന് ഡോസിയിലൂടെ ആരോഗ്യ പ്രവർത്തകർക്ക് സാധിക്കും. ഇതിൽ പ്രവർത്തിക്കുന്ന നേരത്തേ തന്നെ മുന്നറിയിപ്പ് നൽകുന്ന സംവിധാനം (ഇ ഡബ്ലിയൂ എസ്) വിവരങ്ങൾ കൃത്യമായി ട്രാക്കുചെയ്യും. രോഗികളുടെ ചികിത്സ സംബന്ധമായ വിവരങ്ങൾ മുൻകൂട്ടി കണ്ടെ ത്തുന്നതിനും സമയ ബന്ധിതമായ മെഡിക്കൽ ഇടപെടൽ ഉറപ്പാക്കുന്നതിനും ഇത് ഫലപ്രദമാണ്. നേരിട്ട് സമ്പർക്കമില്ലാതെ തന്നെ സുപ്രധാന നിരീക്ഷണം നടത്തുന്നതിന് നിർമ്മിതബുദ്ധി ഉപയോഗിച്ചുള്ള ബാലിസ്‌റ്റോ കാർഡിയോഗ്രാഫി (ബി സി ജി) ഡോസി ഉപയോഗിക്കുന്നു. ഡോസിയുടെ സാങ്കേതികവിദ്യ ഇന്ത്യയിൽ നിർമ്മിച്ചതും പേറ്റന്റ് നേടിയതുമാണ്. ഈ നവീന സാങ്കേതികവിദ്യ രോഗികളുടെ സുരക്ഷ, കാര്യക്ഷമത, ചികിത്സാ ഫലങ്ങൾ എന്നിവ കൃത്യമാക്കുന്നു. സ്വതന്ത്ര കൺസൾട്ടിംഗ് സ്ഥാപനമായ സത്വ നടത്തിയ ഗവേഷണം അനുസരിച്ച് ഡോസി ബന്ധിപ്പിച്ചിരിക്കുന്ന 100 കിടക്കകൾക്ക് 144 ജീവനുകൾ വരെ രക്ഷിക്കുന്നതിന് സാധിക്കും. ആരോഗ്യ വിവരങ്ങൾ ശേഖരിക്കുന്നതിന് നഴ്‌സുമാർ എടുക്കുന്ന സമയത്തിന്റെ 80 ശതമാനം ലാഭിക്കാനാകും. തീവ്രപരിചരണ വിഭാഗത്തിലെ ശരാശരി കാലാവധി 1.3 ദിവസമായി കുറയ്ക്കാനുമാകും.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close