KERALAlocaltop news

കോർപ്പറേഷൻ അഴിമതി ഭരണത്തിനെതിരെ യുഡിഎഫ് പ്രക്ഷോഭം ശക്തമാക്കുന്നു

കോഴിക്കോട് : കോർപ്പറേഷൻ ഇടതുപക്ഷ ഭരണകൂടത്തിന്റെ അഴിമതിക്കും അതിക്രമത്തിനുo എതിരേ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകാൻ യുഡിഎഫ് ജില്ലാ കമ്മിറ്റി യോഗം പരിപാടി തയ്യാറാക്കി / ജനുവരി നാലിന് വൈകുന്നേരം 4 മണിക്ക് സമര പ്രഖ്യാപന കൺവെൻഷൻ സംഘടിപ്പിക്കും പതിനാറാം തീയതി കോർപ്പറേഷൻ ഓഫീസ് ഉപരോധിക്കും / ആറ് മുതൽ 15 വരെ വിവിധ മണ്ഡലം / മേഖലാതലങ്ങളിൽ പ്രക്ഷോഭ സംഗമ സായാഹ്നങ്ങൾ സംഘടിപ്പിക്കുന്നതാണ് 75 വാർഡുകളിലും പ്രക്ഷേഭ പരിപാടി സംഘടിപ്പിക്കാനും യോഗം പദ്ധതി തയ്യാറാക്കി / ഫെബ്രുവരി ആദ്യവാരത്തിൽ കോർപ്പറേഷൻ വാർഡ് കേന്ദ്രത്തിൽ വിപുലമായ സമര പ്രചരണ ജാഥ നടത്തും

ചെയർമാൻ കെ.ബാല നാരായണൻ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡൻറ് കെ. പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു യുഡിഎഫ് ജില്ലാ കൺവീനർ എം എ റസാക്ക് മാസ്റ്റർ പരിപാടി അവതരിപ്പിച്ചു മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ഉമ്മർ പാണ്ടികശാല,സി ബീരാൻകുട്ടി (കേരള കോൺഗ്രസ് )-. ഇ.എം.മനോജ്. ( കേരള കോൺഗ്രസ് ജേക്കബ) അശ്റഫ് മണക്കടവ് (സി എം പി) എസ് കെ അബൂബക്കർകെ എ കാദർ മാസ്റ്റർ പി എം അബ്ദുറഹിമാൻ അഹമ്മദ് പുന്നക്കൽ എസ്.പി. കുഞ്ഞമ്മദ് കെ മൊയ്തീൻ കോയ എം എ മജീദ് പ്രസംഗിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close