KERALAtop news

സമൂഹവ്യാപനത്തിലേക്ക് നീങ്ങുന്നു, വിവിധ ജില്ലകളിലെ സമ്പര്‍ക്ക വ്യാപനം ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ്19 സമൂഹവ്യാപനത്തിലേക്ക് നീങ്ങുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമ്പര്‍ക്കം വഴിയുള്ള രോഗവ്യാപനം ആശങ്കപ്പെടുത്തും വിധം ഉയര്‍ന്നിരിക്കുന്നു. സൂപ്പര്‍സ്‌പ്രെഡ് സാഹചര്യം സമൂഹവ്യാപനത്തിലേക്ക് കാര്യങ്ങള്‍ പോകുന്നുവെന്നതിന്റെ സൂചനയാണെന്നും മുഖ്യമന്ത്രി കൊവിഡ് അവലോകന യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് രോഗം ബാധിച്ച ദിവസമാണിന്ന്. 488 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സമ്പര്‍ക്കം മൂലം 234 പേര്‍ക്ക്. 3694 പേരാണ് ചികിത്സയിലുള്ളത്. 143 പേര്‍ക്ക് രോഗമുക്തി. 195 പ്രദേശങ്ങള്‍ ഹോട് സ്‌പോട്ടില്‍.

സമ്പര്‍ക്കം വിവിധ ജില്ലകളിലെ കണക്ക്:

മലപുറം 51
ആലപ്പുഴ 87
കൊല്ലം 18
തിരുവനന്തപുരം 69
തൃശൂര്‍ 29
പാലക്കാട് 48
എറണാകുളം 47
പത്തനംതിട്ട 54
കണ്ണൂര്‍ 19
ഇടുക്കി 5
കാസര്‍ഗോഡ് 18
കോട്ടയം 15
കോഴിക്കോട് 17
വയനാട് 11

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close