localtop news

മുതിർന്ന കോൺഗ്രസ്സ് നേതാവ് ഇ.വി ഉസ്മാൻ കോയ അന്തരിച്ചു.

കോഴിക്കോട്: സാമൂഹ്യ-സാംസ്ക്കാരിക – രാഷ്ടീയ രംഗങ്ങളിലെ  നിറ സാന്നിദ്ധ്യമായിരുന്ന ഇറമാക്ക വീട്ടിൽ ഇ.വി. ഉസ്മാൻ കോയ (78) ഫ്രാൻസിസ് റോഡ് ‘രഹന മൻസിലി’ൽ നിര്യാതനായി.

മയ്യത്ത് നമസ്ക്കാരം  പരപ്പിൽ ശാദുലിപ്പള്ളിയിൽ നടന്നു.

ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട്, കോർപ്പറേഷൻ കൗൺസിലർ,
കോഴിക്കോട് പൗരസമിതി ചെയർമാൻ, കേരള ഹാർട്ട് കേയർ സൊസൈറ്റി ട്രഷറർ, ഖാസി ഫൌഡേഷൻ പ്രസിഡണ്ട്, മാപ്പിള സോങ് ലവ്വേർസ് പ്രസിഡണ്ട്, കുറ്റിച്ചിറ യുവഭാവന പ്രസിഡണ്ട്, കെ. ഡി.എഫ്.എ. മുൻ വൈസ് പ്രസിഡണ്ട്, എം.എം.ഒ.എസ്.എ മുൻ വൈസ് പ്രസിഡണ്ട്, ഫ്രാൻസിസ് റോഡ് റസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട്, തെക്കെപ്പുറം റസിഡൻസ് കോ-ഓർഡിനേഷൻ അഡ്വൈസർ, സിയെസ്കോ സീനിയർ സിറ്റിസൺ ഫോറം മുൻ വൈസ് ചെയർമാൻ തുടങ്ങി നിരവധി സ്ഥാനങ്ങൾ അലങ്കരിച്ചിരുന്നു.

ഭാര്യ: പത്തായപുരയിൽ സുഹറ.
മക്കൾ: ഫാത്തിമ, രഹന, തെസ്നീം, സീമ, റിജുന, ഫർസീന.

മരുമക്കൾ: പള്ളി വീട്ടിൽ അബ്ദുൽ നാസർ, മുസ്ല്ല്യാരകത്ത് മൊയ്തീൻ കുഞ്ഞി (കുവൈറ്റ്), കോശാനി വീട്ടിൽ അബ്ദുൽ ഹമീദ് (ടീം തായ്), പൊന്മാണിച്ചികം ഫൗസിദ്, പാലാട്ട് ഫവാസ് (ദമ്മാം).

സഹോദരങ്ങൾ: ഇ.വി.മുസ്തഫ, ഇ.വി.ലത്തീഫ്, സൈനബി, മറിയംബി, സുബൈദ, ബിച്ചു, പരേതനായ ഇ.വി. അഹമ്മദ് കോയ, കദീശബി.

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close