KERALAlocaltop news

സലീം വട്ടക്കിണറിന് ഇന്റർനാഷനൽ സോഷ്യൽ വർക്കേഴ്സ് കോൺഫറൻസിൽ അന്തർദേശീയ പുരസ്കാരം

സലീം വട്ടക്കിണർ കോഴിക്കോട് സ്വദേശി

കോഴിക്കോട് :  സലീം വട്ടക്കിണറിന് ഇന്റർനാഷനൽ സോഷ്യൽ വർക്കേഴ്സ് കോൺഫറൻസിൽ അന്തർദേശീയ പുരസ്കാരം.

ഇന്റർനാഷനൽ സോഷ്യൽ വർക്കേഴ്സ് കോൺഫറൻസ്  മാർച്ച് 11-12 തിയ്യതികളിൽ രാജസ്ഥാനിൽ വെച്ച് നടന്ന അന്തർദേശീയകോൺഫറൻസിൽ …
മലേഷ്യ സിംഗപൂർ ദുബയ് ഖത്തർ കുവൈത്ത് സൗദി അറേബ്യ ഒമാൻ നേപ്പാൾ ഭുട്ടാൻ ഇന്തോനേഷ്യ മാലിദീപ് അന്തമാൻ നിക്കോബാർ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ഉള്ള ജീവകാരുണ്യ പ്രവർത്തകരും പങ്കെടുത്തു. കേരളത്തിൽ നിന്ന് ജീവകാരുണ്യ പ്രവർത്തകൻ കോഴിക്കോട് ജില്ലയിലെ വട്ടക്കിണർ സ്വാദേശി  സലീം വട്ടക്കിണർ സംബന്ധിച്ചു

തെരുവിലെ മക്കൾ ചാരിറ്റി – ടി എം സി ഫൗണ്ടർ ചെയർമാൻ സലീം വട്ടക്കിണർ. ദശകങ്ങളായി തെരുവിലെ മനുഷ്യർക്കായി ” ഫുഡ് ബേങ്ക് ” സ്ഥാപിച്ചും മറ്റും ചെയ്ത് വരുന്ന അന്നദാനം തുടങ്ങി – മറ്റു ക്ഷേമ പ്രവർത്തനങ്ങൾ പ്രെത്യകിച്ച് കൊറോണ സമയത്ത് തെരുവിലുളളവരെ ഏറ്റെടുത്തു അഭയം നൽകുന്ന പ്രവർത്തനങ്ങളിലും സജീവമായിരുന്നു – ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്തതിനാണ് അദ്ദർദേശിയ പുരസ്കാരത്തിന് അർഹനായത് – ചീഫ് ഗസ്റ്റ് ഇരുകാലുകളും ഒരു കൈപത്തിയും നഷ്ടപ്പെട്ട കാർഗിൽ യുദ്ധ യോദ – N/K ദീപ്ചന്ദ്. കോൺഫറൻസിൽ പുരസ്ക്കാരവും മെഡലും സർട്ടിഫിക്കറ്റും നൽകി

സമ്മേളന പ്രമേയം – ഇന്ത്യാ രാജ്യം ജീവകാരുണ്യ പ്രവർത്ത രംഗത്ത് ഇതര രാജ്യങ്ങളെ അപേക്ഷിച്ച് മാത്രകയാവണമെന്നും ഇവിടെ മദർ തേരസയെപോലെയുള്ളവർ തുടങ്ങി വെച്ച മാത്രക പിൻപറ്റി ഇന്ത്യയിലെ തെരുവോരങ്ങളിൽ പട്ടിണികോലങ്ങളായി ജീവിക്കുന്ന മനുഷ്യരെ ഏറ്റെടുത്തു അവർക്ക് എത്രയും പെട്ടെന്ന് അഭയം നൽകണമെന്നും കൂടാതെ കോവിഡ് കാരണമായി പ്രയാസമനുഭവിക്കുന്ന സർവ്വ മനുഷ്യർക്കും ആശ്വാസം നൽകണമെന്നും അദ്ദർദേശിയ കോൺഫറൻസ് ആവശ്യപ്പെട്ടു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close