കോഴിക്കോട്: തൊഴിലിന്റെ ഭാഗമായി മാധ്യമപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നതിനെതിരേ പ്രത്യേക ശിക്ഷാ നിയമം നടപ്പാക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റിയുടെ വാര്‍ഷിക ജനറല്‍ബോഡിയോഗം ആവശ്യപ്പെട്ടു. മാധ്യമപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നത് കൂടിവരികയാണ്. ഇത് തടയാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നത് തടയാന്‍ കൊണ്ടുവന്ന നിയമത്തിന്റെ മാതൃകയില്‍ ശക്തമായ നിയമം ആവശ്യമാണെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
മാധ്യമപ്രവര്‍ത്തകരുടെ ക്ഷേമത്തിന് കേന്ദ്ര പാക്കേജ് നടപ്പാക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പി.എഫ് പെന്‍ഷന്‍ കാലോചിതമായി വര്‍ധിപ്പിക്കുക, ലേബര്‍ കോഡ് നിയമം നടപ്പാക്കരുത്, പത്രപ്രവര്‍ത്തക പെന്‍ഷന്‍ പദ്ധതിയിലെ കാലതാമസം ഒഴിവാക്കുക, കൊവിഡ് വാക്‌സിന്‍ മുന്‍ഗണനാ പട്ടികയില്‍ മാധ്യമപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. പരിഷ്‌കരിച്ച വെല്‍ഫെയര്‍ ഫണ്ട് പദ്ധതിയുടെ പ്രഖ്യാപനവും ചടങ്ങില്‍ നടന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ് സുഭാഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം. ഫിറോസ്ഖാന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എസ് രാകേഷ് വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ ഇ.പി മുഹമ്മദ് വരവ്- ചെലവ് കണക്കും അവതരിപ്പിച്ചു. ജോ. സെക്രട്ടറി ഫസ്‌ന ഫാത്തിമ അനുശോചനപ്രമേയം അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് പി.എല്‍ കിരണ്‍, ജോ. സെക്രട്ടറി പി.കെ സജിത്ത് സംസാരിച്ചു. വി അബ്ദുല്‍മജീദ്, ദീപക് ധര്‍മ്മഠം, കെ.സി സുബിന്‍, ടി. ഷിനോദ്കുമാര്‍, പി.വി ജീജോ, വി.സി പ്രമോദ് , ഹാഷിം എളമരം, ഉമ്മര്‍ മായനാട്, എ. ബിജുനാഥ്, എന്‍.പി സക്കീര്‍, ബൈജു കൊടുവള്ളി, രമേശ് കോട്ടൂളി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.