KERALAlocalOthersPoliticstop news

നാഷണലിസ്റ്റ് യൂത്ത്കോൺഗ്രസ് ക്വിറ്റ് ഇന്ത്യാ സ്‌മൃതി സംഗമം സംഘടിപ്പിച്ചു

കോഴിക്കോട് : നാഷണലിസ്റ്റ് യൂത്ത്കോൺഗ്രസ് ( ശരത് പവാർ വിഭാഗം) കോഴിക്കോട് ബീച്ചിൽ ക്വിറ്റ് ഇന്ത്യാ സ്‌മൃതി സംഗമം സംഘടിപ്പിച്ചു.
ആകാശവും ഭൂമിയും വിദേശ യജമാനൻമാർക്കും കള്ളപ്പണക്കാർക്കും ഏൽപ്പിച്ചുകൊടുക്കുന്നതാണ് രാജ്യഭരണമെന്ന് ധരിക്കുകയും ഇതിനെതിരെ സമർപ്പിത മനസ്സോടെ പോരാടുന്ന യുവശക്തികൾക്കെതിരെ ക്രൂരവും പൈശാചികവുമായ മർദ്ദനമുറകൾ കൈക്കൊള്ളുകയും ചെയ്യുന്ന മോദി സർക്കാരിനോട് ക്വിറ്റ് ഇന്ത്യ എന്നു പറയാൻ സമയം വൈകിയെന്ന് NCP – SP ചരിത്രമുറങ്ങുന്ന കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച ക്വിറ്റ് ഇന്ത്യാ സ്‌മൃതി നാഷനലിസ്റ്റ് യൂത്ത്  കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ അഡ്വ ശ്രീഗണേഷ് ഉദയഭാനു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ യാസിർ കക്കോടി,
സിപി അബ്ദുറഹ്മാൻ,അഡ്വ ചാത്തു്ക്കുട്ടി,ടിപി വിജയൻ, അഡ്വ അരുൺ ഗോപൻ വട്ടപ്പാറ, അഡ്വ രതീഷ് കുമാർ,
അജ്മൽ മാങ്കാവ്, ലിംന സുരേഷ്, സുമേഷ്, പ്രേംദാസ്,ഫിറോസ് വെള്ളയിൽ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close