KERALAlocaltop news

ഗുണ്ട ആക്രമണം ഒരാൾ കൂടി പിടിയിൽ

കോഴിക്കോട്: കോയ റോഡ് ബീച്ചിലെ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് യുവാവിനെ ബൈക്കിലെത്തി വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ ഒരാൾ കൂടി പോലീസ് പിടിയിൽ.ഫറോക്ക് പേട്ട എരഞ്ഞിക്കൽ വീട്ടിൽ റംഷിഹാദ് (37 വയസ്സ്) നെയാണ് വെള്ളയിൽ പോലീസ് ഇൻസ്പെക്ടർ ജി ഗോപകുമാറിൻ്റെ നേതൃത്വത്തിലുള്ള പോലീസും ടി.ജയകുമാറിൻ്റെ കീഴിലുള്ള സ്പെഷ്യൽ ആക്ഷൻ ഫോഴ്സും ചേർന്ന് അറസ്റ്റ് ചെയ്തത്.

മുഖദാർ മരക്കാർ കടവ് പറമ്പ് ഷംസു (44വയസ്) നേരത്തെ പോലീസ് പിടിയിലായിരുന്നു.

കഴിഞ്ഞ ഫെബ്രുവരി 27ന് പുലർച്ചെ കോയ റോഡ് പള്ളിക്ക് സമീപം സൃഹുത്തുമൊത്ത് സംസാരിച്ചു നിൽക്കുമ്പോൾ ബൈക്കിലെത്തിയ ഗുണ്ടാസംഘം മാരകായുധങ്ങളുമായി യുവാവിനെ വെട്ടാൻ ശ്രമിക്കുന്നതിനിടയിൽ ഒഴിഞ്ഞു മാറി ഓടി രക്ഷപ്പെടുകയായിരുന്നു.

ജില്ലാ പൊലീസ് മേധാവി ഡിഐജി എവി ജോർജ്ജ് ഐപിഎസിന്റെ നിർദ്ദേശപ്രകാരം അന്വേഷണ സംഘം നിരവധിയാളുകളെ ചോദ്യം ചെയ്യുകയും ശാസത്രീയ രീതിയിൽ അന്വേഷണം നടത്തി പ്രതികളിലേക്ക് എത്തിചേരുകയും ഇവിടെ വീടുകൾ റെയ്ഡുചെയ്യുകയും ചെയ്തു.പ്രതികളെല്ലാം തന്നെ ജില്ലയ്ക്ക് പുറത്ത് കടന്നെന്ന് മനസ്സിലാക്കിയ പോലീസ് ഇവർക്ക് പിന്നാലെയുണ്ടെന്നറിഞ്ഞ് പ്രതികൾ സംസ്ഥാനത്തിന് പുറത്തേക്ക് കടക്കുകയും ചെയ്‌തു.
പിന്നീട് ഗുണ്ടാസംഘത്തിലെ രണ്ട് പേർ ജില്ലയിൽ തിരിച്ചെത്തി ഒളിവിൽ കഴിയുന്നതിനിടയിൽ പോലീസ് പിടികൂടുകയുമായിരുന്നു

ഷംസു നല്ലളം പോലീസ് സ്റ്റേഷനിൽ അടിപിടി കേസിലെയും റംഷിഹാദിന് കൊണ്ടോട്ടിയിൽ സ്വർണ്ണ കവർച്ചകേസിലെയും പ്രതിയാണ്.

ജില്ലയിലെ സ്വർണ്ണ കടത്ത്,ഒറ്റ നമ്പർ ലോട്ടറി നടത്തുന്ന ഗുണ്ടാ നേതാവ് തൻ്റെ സംഘത്തിലുള്ളവർക്ക് ലഹരി വസ്തുക്കൾ നൽകിയാണ് ഇത്തരം കുറ്റകൃത്യത്തിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നത്. സ്വർണ്ണ കള്ളക്കടത്ത് സംഘങ്ങൾ തമ്മിലുള്ള കുടി പകയാണോ ഈ ആക്രമണമെന്നും പോലീസ് അന്വേഷിച്ച് വരുന്നുണ്ട്.

ഡൻസാഫ് സബ്ബ് ഇൻസ്പെക്ടർ ഒ.മോഹൻദാസ്, കെ.അഖിലേഷ്,ഹാദിൽ കുന്നുമ്മൽ,ശ്രീജിത്ത് പടിയാത്ത്,ജിനേഷ് ചൂലൂർ,സുനൂജ് കാരയിൽ,അർജ്ജുൻ അജിത്ത്,ഷഹീർ പെരുമണ്ണ,സുമേഷ് ആറോളി,വെള്ളയിൽ പോലീസ് സ്റ്റേഷനിലെ റെനീഷ് മഠത്തിൽ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close