KERALAtop news

തൃശ്ശൂരില്‍ പാലപ്പിള്ളിയില്‍ കാട്ടാനയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന ഊര് മൂപ്പൻ മരിച്ചു

ഊര് മൂപ്പന്റെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ ധന സഹായം നൽകുമെന്ന് മന്ത്രി സി.രവീന്ദ്രനാഥ്‌

തൃശ്ശൂര്‍: പാലപ്പിള്ളി എലിക്കോട് ഉള്‍വനത്തില്‍ പുളിക്കല്ലിൽ ഇന്ന് രാവിലെയാണ് ഊര് മൂപ്പന് കാട്ടാനയുടെ കുത്തേറ്റത്. ഫയര്‍ വാച്ചര്‍ ജോലി നോക്കുന്ന ഉണ്ണിച്ചെക്കന്‍ അടക്കം എട്ട് പേര്‍ പെട്രോളിംഗ് നടത്തുന്നതിനിടെയായിരുന്നു ആനയുടെ ആക്രമണം. ഓടി മാറുന്നതിനിടെ വീണ ഉണ്ണിച്ചെക്കനെ ആന ആക്രമിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ആനയെ തുരത്തിയതിന് ശേഷമാണ് ഉണ്ണിച്ചെക്കനെ തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. തുടർന്ന് തുടയില്‍ ഗുരുതര പരിക്കേറ്റ ഉണ്ണിച്ചെക്കനെ തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഊരുമൂപ്പന്‍റെ കുടുംബത്തിന് 10 ലക്ഷം രൂപ അടിയന്തിര ധനസഹായം നല്‍കുമെന്ന് ആശുപത്രിയിലെത്തിയ മന്ത്രി സി രവീന്ദ്രനാഥ് അറിയിച്ചു.

പ്രദേശത്ത് വന്യമൃഗങ്ങളുടെ ആക്രമണം പതിവാണെന്നും സര്‍ക്കാര്‍ അടിയന്തിരമായി ആവശ്യമായ നടപടി കെെക്കൊള്ളണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു..

സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായമായ 10 ലക്ഷം രൂപയില്‍ 5 ലക്ഷം ഇന്ന് തന്നെ ഊര് മൂപ്പന്‍റെ കുടുംബത്തിന് കെെമാറും. മറ്റ് എല്ലാ ചെലവുകളും സര്‍ക്കാര്‍ വഹിക്കും.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close