കോഴിക്കോട് :സംസ്ഥാനത്തു വീണ്ടും കോവിഡ് ഭീതി പരത്തുന്ന സാഹചര്യത്തിൽ ജാഗ്രത കൈവിടരുതെന്ന് ഗതാഗത മന്ത്രി എ. കെ. ശശീന്ദ്രൻ പറഞ്ഞു.
നാഷണൽ യൂത്ത് പ്രമോഷൻ കൗൺസിലിന്റെ അഭിമുഖ്യത്തിൽ സംഘടിപ്പിച്ച കോവിഡ് പോരാളികൾക് ആദരം പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
കോവിഡിനെ പ്രതിരോധിക്കുന്നതിൽ കോഴിക്കോട് ജില്ല മാതൃകപരമായ പ്രവർത്തനമാണ് കാഴ്ചവെച്ചത്. ഭരണാധികാരികൾക്കൊപ്പം ആരോഗ്യ മേഖലയിൽ ഉള്ളവരും സന്നദ്ധ പ്രവർത്തകരും ഒത്തൊരുമിച്ചു ഒറ്റകെട്ടായി നിന്നതുകൊണ്ടാണ് കോഴിക്കോട് ജില്ലക്കു ഈ നേട്ടം കൈവരിക്കാൻ സാധിച്ചതെന്നും മന്ത്രി പറഞ്ഞു.
ന്യൂ ബെർഗ് ഹെൽത്ത് കെയറിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടി യിൽ ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക് നേത്വത്വഒ വഹിച്ച വ്യക്തിത്വങ്ങളെ ആദരിച്ചു.
നാഷണൽ യൂത്ത് പ്രമാഷൻ കൗൺസിൽ വൈസ് ചെയർമാൻ പി. അനിൽ
ന്യൂ ബെർഗ് സി.ഒ.ഒ ഐശ്വര്യ വാസുദേവ്. മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. വി.ആർ. രാജേന്ദ്രൻ. പ്രസ്സ് ക്ലബ് പ്രസിഡന്റ് ഫിറോസ് ഖാൻ. സെക്രട്ടറി പി. എസ്.രാഗേഷ്.
ഐ. എം. എ. കോഴിക്കോട് ചാപ്റ്റർ പ്രസിഡന്റ് ഡോ. രാഗേഷ്. പോലിസ്. ഫയർ ഫോഴ്സ്. കെ.എസ്.ആർ.ടി. സി.പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.