KERALAlocaltop news

ലക്ഷദ്വീപ് അഡ്മിനിസ്ട്റേറ്ററെ തിരിച്ചുവിളിക്കണം- കോഴിക്കോട് നഗരസഭാ കൗൺസിൽ

കോഴിക്കേട്: ലക്ഷദ്വീപിലെ ജനങ്ങളുടെ അവകാശങ്ങൾ ഇല്ലാതാക്കുന്ന പരിഷ്ക്കാരം പിൻവലിക്കണമെന്നും അഡ്മിനിസേ്ട്രറ്ററെ തിരിച്ചുവിളിക്കണമെന്നും നഗരസഭ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. സി.പി.എമ്മിലെ കെ.രാജീവ് അവതരിപ്പിച്ച അടിയന്തര പ്രമേയം ബി.ജെ.പിയുടെ എതിർപ്പോടെയാണ് അംഗീകരിച്ചത്. മുസ്ലിം ലീഗിലെ കെ.മൊയ്തീൻ കോയയും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയെങ്കിലും ഒരേ വിഷയമായതിനാൽ ആദ്യം നോട്ടീസ് നൽകിയെന്ന പരിഗണന രാജീവിന് നൽകുകയാണെന്ന്
അധ്യക്ഷതവഹിച്ച മേയർ ബീന ഫിലിപ് പറഞ്ഞു. ലക്ഷദ്വീപിന്‍റെ പ്രത്യേക അധികാരമില്ലാതാക്കി കാലങ്ങളായി ബേപ്പൂരും കൊച്ചിയുമായുള്ള ഇടപാടുകൾ റദ്ദാക്കാനാണ് നീക്കമെന്ന് രാജീവ് പറഞ്ഞു. എല്ലാ കാര്യങ്ങളും മംഗലാപുരത്തിന് മാറ്റാനുള്ള ശ്രമം അനുവദിക്കാനാവില്ലെന്ന് കെ.മൊയ്തീൻ കോയ പറഞ്ഞു. ലക്ഷദ്വീപുകാർക്ക് പരാതിയില്ലെന്നും കേരളത്തിൽ ചില സംഘടനക്കാർക്ക് മാത്രമേ പ്രശ്നമുള്ളൂവെന്നും അവിട
ത്തെ കലക്ടർ വ്യക്തമാക്കിയതാണെന്നായിരുന്നു ബി.ജെ.പിയിലെ ടി.റിനീഷിന്‍റെ പ്രതികരണം. മൂർക്കോത്ത് രാമുണ്ണി അഡ്മിനിേസ്റ്ററററാകവെ കോഴിക്കോട് കേന്ദ്രമായി ഭരണം നടന്ന ദ്വീപുമായുള്ള കേരളത്തിന്‍റെ ബന്ധം അറുത്തുമാറ്റാനുള്ള ശ്രമം അനുവദിക്കാനാവില്ലെന്ന് ഡെപ്യൂട്ടി മേയർ സി.പി.മുസഫർ അഹമ്മദ് പറഞ്ഞു. ചർച്ചകൾ കഴിഞ്ഞ ശേഷം റിനീഷിന് മേയർ വീണ്ടും അവസരം നൽകിയത് മറ്റ് കൗൺസിലർമാരുടെ പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ചു. തനിക്ക് അബദ്ധം പറ്റിയെന്നായിരുന്നു മേയറുടെ പ്രതികരണം. ബി.ജെ.പി എതിർപ്പ് രേഖപ്പെടുത്തി മേയർ കൗൺസിൽ സമ്മതത്തോടെ പ്രമേയം പാസായതായി പ്രഖ്യാപിക്കുകയായിരുന്നു. എൻ.സി മോയിൻ കുട്ടി, വി.കെ.മോഹൻദാസ്, കെ.സി. ശോഭിത, പി.കെ.നാസർ, ഡോ. എസ്.ജയശ്രീ എന്നിവരും പ്രമേയത്തെ അനുകൂലിച്ചു സംസാരിച്ചു.
കണ്ണാടിക്കൽ-വേങ്ങേരി മേഖലയിൽ പൂനൂർ പുഴയിലേക്ക് ചാഞ്ഞ മരങ്ങൾ വെട്ടിമാറ്റാൻ നിയമാനുസൃത സമിതിയുണ്ടാക്കുമെന്നും ആവശ്യമെങ്കിൽ ജില്ല കലട്കറുടെ ശ്രദ്ധയിൽപെടുത്തി ഫയർഫോഴ്സ് സഹായത്തോടെ മരം മുറിക്കാൻ നടപടിയെടുക്കുമെന്നും മേയർ പറഞ്ഞു. ഒ.സദാശിവനാണ് ഇക്കാര്യത്തിൽ ശ്രദ്ധ ക്ഷണിച്ചത്. തെരുവ് നായകളുടെ നിയന്ത്രണം പകുതിയെങ്കിലുമാവാൻ എ.ബി.സി പദ്ധതി പ്രകാരം അഞ്ച് കൊല്ലമെങ്കിലുമാവുമെന്നും  ആശുപത്രിയിൽ നായകൾക്കുള്ള ശസ്ത്രക്രിയകൾ കൂട്ടാൻ പുതിയ ഓപറേഷൻ തിയേറ്ററിന് പദ്ധതിയുണ്ടെന്നും മേയർ പറഞ്ഞു. നഗരത്തിലെ കടുത്ത നായ ശല്യത്തെപ്പറ്റി എം.സി.സുധാമണിയാണ് ശ്രദ്ധ ക്ഷണിച്ചത്. നഗരത്തിൽ സ്വകാര്യ ആശുപത്രികൾ കോവിഡ് ചികിത്സക്ക് ഇപ്പോഴും സർക്കാർ നിരക്കിനേക്കാൾ തുകയീടാക്കുന്ന കാര്യം ഗവൺമെൻറിന്‍റെ ശ്രദ്ധയിൽപെടുത്തും. കഴിഞ്ഞ ദിവസം ചികിത്സയിൽ മരിച്ച യുവതിയുടെ കുടുംബത്തിന് 5.45 ലക്ഷം സ്വകാര്യ ആശുപത്രി ബില്ലിട്ട കാര്യം എൻ.സി. മോയിൻകുട്ടിയാണ് ശ്രദ്ധയിൽ പെടുത്തിയത്. മഹിളാമാളിലെ സംരംഭകരിൽ അഞ്ച് പേരുടെ പ്രശ്നങ്ങളേ പരിഹരിക്കാനുള്ളൂവെന്നും നടത്തിപ്പിലെ അപാകതകൾ മേലിൽ വരാത്തവിധം ഇനിയും മഹിളാമാൾ പോലെ പദ്ധതികൾ നടപ്പാക്കുമെന്നും ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ സി.ദിവാകരൻ പറഞ്ഞു. കെ.സിശോഭിതയാണ് മഹിളാമാളിലുള്ളവരുടെ ദുരിതത്തിലേക്ക് ശ്രദ്ധക്ഷണിച്ചത്. കടലാക്രമണത്തിൽ ദുരിതമനുഭവിക്കുന്നവരുടെ വിവരങ്ങൾ തയ്യാറാക്കുന്നതായും ഉടൻ പരിഹാരമുണ്ടാവുമെന്നും മേയർ പറഞ്ഞു. എം.കെ.മഹേഷാണ് ശ്രദ്ധ ക്ഷണിച്ചത്. കോവിഡ് വാക്സിൻ ലഭികാത്ത ബുദ്ധിമുട്ട് പരിഹരിക്കാൻ ശ്രമം നടത്തും. ഇന്ത്യമുഴുവനുള്ള പ്രശ്നമാണ് കോർപറേഷനിലും അനുനുഭവിക്കുന്നതെന്ന് ഹെൽത് ഓഫീസർ ഡോ.ആർ.എസ്.ഗോപകുമാർ പറഞ്ഞു. പന്നിയങ്കരയിൽ കെട്ടിടം പണി നടക്കുന്നതിനാൽ അവിടെയൊഴിച്ച് 18 ആരോഗ്യകേന്ദ്രങ്ങളിൽ കോവിഡ് വാകഷ്സിൻ നൽകുന്നുണ്ട്. ഈസ അഹമ്മദാണ് ഇക്കാര്യത്തിൽ ശ്രദ്ധ ക്ഷണിച്ചത്. കോവിഡ് പ്രതിരോധ പ്രവർത്തകർക്ക് സാമ്പത്തിക സഹായം നൽകുന്ന കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാവുമെന്ന് േമയർ അറിയിച്ചു. ടി.റിനീഷാണ് ശ്രദ്ധ ക്ഷണിച്ചത്. മെഡിക്കൽ കോളജിൽ മരിക്കുന്നവരുടെ മൃതദേഹം ഏറെ നേരം കേവിഡ് വാർഡുകളിൽ വക്കുന്നത് ഒഴിവാക്കാൻ അധികൃതരോട് ആവശ്യപ്പെടും. മൃതദേഹം കിടക്കുന്നത് കാരണം സമീപത്തെ രോഗികളുടെ മാനസിക പിരിമുറുക്കത്തെപ്പറ്റി മെഡിക്കൽകോളജ് കൗൺസിലർ ഇ.എം.സോമനാണ് ശ്രദ്ധക്ഷണിച്ചത്. മഴക്കാല പൂർവശുചീകരണതിനുള്ള രണ്ടാംഘട്ട ഫണ്ട് ഉടൻ അനുവദിക്കും. സൗഫിയ അനീഷാണ് ഓടവൃത്തിയാക്കൽ വൈകുന്നതിനെപ്പറ്റി ശ്രദ്ധ ക്ഷണിച്ചത്. നഗരസഭയുടെ യന്ത്രങ്ങൾ കേടുവന്ന സാഹചര്യത്തിൽ ഓടകളിൽ മണ്ണ്മാറ്റാൻ വടകക്ക് യന്ത്രങ്ങൾ എടുക്കാൻ കൗൺസിൽ തീരുമാനിച്ചു. കടലിൽനിന്ന് വെള്ളം എടുത്ത് പുതിയങ്ങാടി വാർഡിലുണ്ടാവുന്ന കഷട്തകളെപ്പറ്റി പണ്ടാരത്തിൽ പ്രസീനയും ശ്രദ്ധക്ഷണിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close