KERALAPoliticstop news

സി പി എം പക തീര്‍ക്കുകയാണ്, ഫണ്ട് തട്ടിപ്പില്‍ പിണറായിക്കും കോടിയേരിക്കുമെതിരെയും കേസെടുക്കണം : പി കെ ഫിറോസ്‌

കോഴിക്കോട്: ബിനീഷ് കോടിയേരിയെ ജയിലില്‍ കിടത്തിയതിന്റെ പക തീര്‍ക്കാനാണ് തനിക്കെതിരെ കുന്ദമംഗലം പോലീസ് കേസെടുത്തതെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്.
അഭിമന്യു, ഡല്‍ഹി ഫണ്ട് സമാഹരണം എന്നീ കാര്യങ്ങളില്‍ യൂത്ത് ലീഗ് പിണറായിക്കും കോടിയേരിക്കുമെതിരേ പരാതി നല്‍കിയിട്ടുണ്ട്. അതിലും നടപടി വേണം. അല്ലാത്ത പക്ഷം തനിക്കെതിരെ നടന്നത് രാഷ്ടീയ പ്രേരിതമായ കേസാണെന്ന് പറയേണ്ടി വരും. ഒരു ദിവസം പോലും നിലനില്‍ക്കാത്ത കേസാണിതെന്നും പി കെ ഫിറോസ് പറഞ്ഞു.
കത്വ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് മുന്‍ ദേശീയ അംഗം യൂസഫ് പടനിലം നല്‍കിയ പരാതിയിലാണ് കുന്ദമംഗലം പോലീസ് പി കെ ഫിറോസിനും സി കെ സുബൈറിനുമെതിരെ കേസെടുത്തിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമം 420 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കത്വ, ഉന്നാവ് പെണ്‍കുട്ടികള്‍ക്കായി യൂത്ത് ലീഗ് നടത്തിയ ധനസമാഹരണത്തില്‍ അട്ടിമറി നടന്നതായാണ് യൂത്ത്‌ലീഗ് ദേശീയസമിതി അംഗം യൂസഫ് പടനിലത്തിന്റെ ആരോപണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close