BusinessINDIAOthersTechnology
വാട്സ്ആപ്പിനെ ആപ്പിലാക്കാന്‍ സര്‍ക്കാറിന്റെ സന്ദേശ് ആപ്പ് റെഡി, സംവാദ് ആപ്പ് അണിയറയില്‍
ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്പ് മേഖലയിലെ ശക്തരായ ഫേസ് ബുക്കിന്റെ വാട്സ്ആപ്പിനോട് മത്സരിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ സന്ദേശ് എന്ന പേരില്‍ പ്രാദേശിക ആപ്പ് വികസിപ്പിച്ചു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സന്ദേശങ്ങള്‍ അയക്കാന്‍ നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്റര്‍ (എന്‍ ഐ സി) വികസിപ്പിച്ചെടുത്ത ആപ്പ് ഇപ്പോള്‍ പൊതുജനങ്ങള്‍ക്കും ഉപയോഗിക്കാം.
മൊബൈല്‍ നമ്പര്‍ അല്ലെങ്കില്‍ സര്‍ക്കാര്‍ ഇ മെയില്‍ ഐഡി ഉപയോഗിച്ചാണ് സന്ദേശ് ആപ്പ് സൈന്‍ ഇന്‍ ചെയ്യേണ്ടത്. ജിമെയില്‍, ഹോട്ട്മെയില്‍ തുടങ്ങിയ സ്വകാര്യ മെയില്‍ ഐഡികളിലൂടെ സന്ദേശ് ആപ്പില്‍ ലോഗ് ഇന്‍ ചെയ്യാന്‍ സാധിക്കില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥരല്ലാത്തവര്‍ക്ക് മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് മാത്രമേ ലോഗ് ഇന്‍ ചെയ്യാന്‍ സാധിക്കൂ.
വാട്സാപ്പിന് സമാനമായി എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്താണ് സന്ദേശ് ആപ്പിലും വിവരങ്ങള്‍ കൈമാറുന്നത്. സന്ദേശിന് പുറമെ സംവാദ് ആപ്പും വാട്സ് ആപ്പിന് ബദലായി സര്‍ക്കാര്‍ വികസിപ്പിക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.