കോഴിക്കോട് : കേരള കൈറ്റ് ടീമിൻ്റെ നേതൃതത്തിൽ കോഴിക്കോട്ടെ 10 – ഓളം യുവജനസംഘടനയുമായി ചേർന്ന് ഇന്ത്യയിലെ കർഷക സമരം നടത്തുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 100 – ഓളം പട്ടങ്ങൾ വാനിലുയർത്തി. കോഴിക്കോട് ബീച്ചിൽ വെച്ച് നടന്ന പരിപാടി ചടങ്ങ് കർഷക സമര നായകൻ പി.ടി.ജോൺ പട്ടം പറത്തി ഉൽഘാടനം ചെയ്തു. വൺഇന്ത്യ കൈറ്റ് ടീം ക്യാപ്റ്റൻ അബ്ദുള്ള മാളിയക്കൽ മുഖ്യാഥിതിയായിരുന്നു. കേരള കൈറ്റ് ടീം സെക്രട്ടറി ഹാഷിം കടാക്കലകം അധ്യക്ഷത വഹിച്ചു. അഡ്വ. ഷമീം പക്സാൻ, മുസ്തഫ കൊമ്മേരി ഡോ: സലീമുദ്ദീൻ, രജിത്ത് നായർ , പി.മമ്മത് കോയ കെ.വി.കുഞ്ഞമ്മു , എസ് .എം. സാലിഹ്, ബി.വി.അഷ്റഫ്, റാസാക്ക്കിണാശ്ശേരി, സി .എ .സലീം , സി എ കിരൻ എന്നിവർ സംസാരിച്ചു.
സിയസ്കോ , യുവസാഹിതി, ടെഫ, ജവഹർ ക്ലബ് മാവുർ , TRCC , യുവ തരംഗ്, കലിക്കറ്റ് കൈറ്റ് ടീ, വ്യാപാരി വ്യവസായി, ബീച്ച് വാക്കേഷ്, തെക്കേപ്പുറം സ്പോട്സ് ക്ലബ്
എന്നീ സംഘടനകൾ പങ്കെടുത്തു.
തോപ്പിൽ സാജിത് നന്ദി പറഞ്ഞു.