KERALAlocaltop news

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ശിൽപ്പശാല സംഘടിപ്പിക്കുന്നു

കോഴിക്കോട് : കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന വ്യാപാരിമിത്ര ചാരിറ്റബിൾ ട്രസ്റ്റിൻ്റെ പ്രവർത്തനങ്ങളും, അതോടൊപ്പം നഗരത്തിലെ വ്യാപാര സംഘടനാ വിഷയങ്ങളും ചർച്ച ചെയ്യുന്നതിന് വേണ്ടി സിറ്റി ഏരിയ കമ്മിറ്റി ഒരു ശിൽപശാല സംഘടിപ്പിക്കുന്നു.

ഫെബ്രുവരി 1 വ്യാഴം രാവിലെ 10.30 ന് കോഴിക്കോട് ടൗൺ ഹാളിൽ സംഘടിപ്പിക്കുന്ന ശിൽപശാല സംസ്ഥാന പ്രസിഡന്റ് വി. കെ. സി. മമ്മദ് കോയ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് സൂര്യ അബ്ദുൾ ഗഫൂർ, ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ എന്നിവർ ശിൽപശാലയിൽ പങ്കെടുക്കും.

വ്യാപാരി സമൂഹത്തിനാകെ കൈത്താങ്ങാവുന്ന ഈ ആശ്വാസ പദ്ധതിയെ കൂടുതൽ മികവുറ്റതാക്കുന്ന ചർച്ചകളിലേക്കും സൗഹൃദ കൂട്ടായ്മ‌യിലേക്കും ഏവരേയും സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി വരുൺ ഭാസ്ക്കർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close