KERALAlocaltop news

പതിമൂന്നുകാരിയെ കാഴ്ച്ചവെച്ച കേസ്; അമ്മയും രണ്ടാനഛനുമടക്കം എട്ടുപേർക്ക് കഠിനതടവ്

കോഴിക്കോട്: രണ്ടാനഛൻ മാതാവിന്‍റെ സഹായത്തോടെ 13 വയസുകാരിയെ  ലൈംഗികമായി പീഡിപ്പിച്ച് പലർക്കായി കാഴ്ചവച്ചുവെന്ന കേസിൽ
രണ്ടാനഛനും അമ്മയുമടക്കം എട്ട് പേർക്ക് കഠിന തടവ്.  ഒന്നാം പ്രതിയായ അമ്മക്ക് ഏഴ് കൊല്ലവും രണ്ടാനഛനായ രണ്ടാം പ്രതിയടക്കം മറ്റുള്ളവർക്ക് 10
കൊല്ലവുമാണ് കോഴിക്കോട് ഫാസ്റ്റ് ട്രാക് സെ്പഷ്യൽ സെഷൻസ് ജഡ്ജി എസ്.ആർ. ശ്യാംലാൽ തടവ് വിധിച്ചത്. മാതാവ് 10,000 രൂപയും മറ്റുള്ളവർ 35,000 രൂപവീതവും
പിഴയടക്കണം. പിഴയടച്ചില്ലെങ്കിൽ നാല്മാസം കൂടി തടവനുഭവിക്കണമെന്നും പിഴസംഖ്യ പീഡനത്തിനിടയായ കുട്ടിക്ക് നൽകണമെന്നും ഉത്തരവിലുണ്ട്.

മൊത്തം 10 പ്രതികളുള്ള കേസിൽ രണ്ട് പേരെ  വിട്ടയച്ചു. മാതാവിനും രണ്ടാനഛനും കൂടാതെ താഴെക്കോട് അമ്പലത്തിങ്ങൽ മുഹമ്മദ് എന്ന ബാവ (44),കൊടിയത്തൂർ കോട്ടുപുറത്ത് കൊളക്കാടൻ ജമാൽ എന്ന ജമാലുദ്ദീൻ (55), മലപ്പുറം വേങ്ങര കണ്ണമംഗലം കണ്ണഞ്ചേരിച്ചാലിൽ മുഹമ്മദ് മുസ്തഫ എന്ന
വിക്കി എന്ന മാനു (54), കൊടിയത്തൂർ കോശാലപ്പറമ്പ്, കൊളക്കാടൻ നൗഷാദ് എന്ന മോൻ (48), കാവന്നൂർ വാക്കല്ലൂർ കളത്തിങ്ങൽ ഇരുമ്പിശേരി
അഷ്റഫ് (53), കാവന്നൂർ കുയിൽതൊടി നൗഷാദ് (41) എന്നിവർക്കാണ് ശിക്ഷ. കാവന്നൂർ കളത്തിങ്ങൽ പുതുക്കൽ ജാഫർ എന്ന കുഞ്ഞിപ്പ (38)
കൊടിയത്തൂർ വാലുമ്മൽപഴം പറമ്പിൽ അബ്ദുൽ ജലീൽ (49) എന്നിവരെ വിട്ടയച്ചു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.രാജീവ് പ്രോസിക്യൂഷന് വേണ്ടി
ഹാജരായി. 14 കൊല്ലത്തെ നിയമ പോരാട്ടത്തിനൊടുവിൽ കേസിൽ ആറ് മാസത്തിനകം തീർപ്പുണ്ടാക്കണമെന്ന ഹൈക്കോടതി നിർദ്ദേശത്തിന്‍റെ
പാശ്ചാത്തലത്തിലാണ് വിധി. മാതാപിതാക്കൾ വിവാഹമോചനം നടത്തിയതിനാൽ ഉമ്മക്കും രണ്ടാനഛനുമൊപ്പം കഴിഞ്ഞ കുട്ടിയെ പ്രലോഭിപ്പിച്ച് 2007 –
2008 കാലത്ത് ഇരുവരും കോഴിക്കോട്, ഊട്ടി, ഗുണ്ടൽപേട്ട, വയനാട്, മണാശേരി തുടങ്ങി നിരവധിയിടങ്ങളിൽ വീട്ടിലും ഹോട്ടലുകളിലും പലർക്കായി
പണത്തിന് വേണ്ടി കാഴ്ചവച്ച് പീഡനത്തിനിരയാക്കിയെന്നാണ് കേസ്. പെൺകുട്ടിയടക്കം പ്രോസിക്യൂഷൻ 32 സാക്ഷികളെ വിസ്തരിച്ച കേസിൽ 73 രേഖകൾ ഹാജരാക്കി. ശിക്ഷാനിയമം 376 (ബലാൽസംഗം) പ്രകാരം 10 കൊല്ലം കഠിന തടവും 25,000 രൂപ പിഴയും  373 (പ്രായപൂർത്തിയാവാത്ത കുട്ടിയെ വാങ്ങുക)  പ്രകാരം അഞ്ച് കൊല്ലം വീതം കഠിന തടവും 10,000 രൂപ വീതം പിഴയുമാണ് വിധിച്ചതെങ്കിലും തടവ് ഒന്നിച്ചനുഭവിച്ചാൽ മതി. മാതാവിന് 371ാം വകുപ്പ് (അടിമയാക്കി വിൽക്കുക) പ്രകാരമാണ് ശിക്ഷ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close