ചെറുവണ്ണൂർ :കുണ്ടായിത്തോട് പ്രവർത്തിക്കുന്ന അനധികൃത പ്ലാസ്റ്റിക്ക് മാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരെ ബി.ജെ.പി ചെറുവണ്ണൂർ ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു. അനധികൃത പ്ലാസ്റ്റിക്ക് മാലിന്യ സംസ്കരണ കേന്ദ്രത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്തു പ്രദേശത്തെ ജനങ്ങളുടെ ജീവൻ സംരക്ഷിക്കണമെന്ന് സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് ബി.ജെ.പി ബേപ്പുർ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സാബുലാൽ ആവശ്യപ്പെട്ടു. സമരത്തിൽ ഏരിയാ പ്രസിഡണ്ട് സുനിൽ കെ അദ്ധ്യക്ഷം വഹിച്ചു. വൈസ് പ്രസിഡന്റുമാരായ ഷിത്തു ആളത്ത് ,എ.സുരാജ് . ഏരിയാ കമ്മിറ്റി അംഗങ്ങളായ ടി.വി ഷാജീഷ്, പി. ബബീഷ്, ഒ.ബി.സി മോർച്ച ചെറുവണ്ണൂർ ഏരിയാ പ്രസിഡണ്ട് ജയദേവൻ, ജനറൽ സെക്രട്ടറി ഇളയേടത്ത് വിശ്വൻ എന്നീവർ നേതൃത്വം നൽകി.