localPoliticstop news

സാമ്പത്തിക സംവരണത്തിൽ കാരാട്ട് റസാഖ് നിലപാട് വ്യക്തമാക്കണം: മുസ്തഫ കൊമ്മേരി

താമരശ്ശേരി: മുസ്‌ലീംകൾ, ദലിതുകൾ ഉൾപ്പെടെ പിന്നാക്ക വിഭാഗങ്ങളെ സാരമായി ബാധിക്കുന്ന സാമ്പത്തിക സംവരണം നടപ്പിലാക്കിയ പിണറായി വിജയനെതിരെ നിലപാട് സ്വീകരിക്കുവാൻ കാരാട്ട് റസാഖിനെ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി വെല്ലുവിളിച്ചു. കൊടുവള്ളി മണ്ഡലം എസ്ഡിപിഐ വാഹന ജാഥക്ക് താമരശേരിയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പോലും നടപ്പിലാക്കാത്ത സവർണ സംവരണം നടപ്പിലാക്കിയ കേരളത്തിലെ ഇടതുപക്ഷവും കേന്ദ്രത്തിൽ മുന്നോക്ക സംവരണത്തിന് പിന്തുണ നൽകിയ കോൺഗ്രസും യുഡിഎഫും കൊടുവള്ളിയിൽ ന്യൂനപക്ഷങ്ങളെ കബളിപ്പിക്കുകയാണ്. ആദ്യം സാമ്പത്തിക സംവരണത്തെ എതിർക്കുകയും പിന്നീട് നിലപാട് മയപ്പെടുത്തുകയും ചെയ്ത മുസ്‌ലീം ലീഗും വഞ്ചകരാണ്. പരിമിതികളില്ലാത്ത ഫാഷിസ്റ്റു വിരുദ്ധ പോരാട്ടങ്ങൾക്ക് ധ്രൂവീകരണ രാഷ്ട്രീയത്തിനെതിരെ ജനകീയ ബദലായ എസ്ഡിപിഐക്ക് വോട്ടുകൾ നൽകണമെന്നും മുസ്തഫ കൊമ്മേരി അഭ്യർത്ഥിച്ചു. പഞ്ചായത്ത് പ്രസിഡൻറ് സിറാജ് തച്ചംപൊയിൽ അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി സലീം കാരാടി , ജില്ല കമ്മിറ്റി അംഗം ഇ നാസർ, മണ്ഡലം നേതാക്കളായ വി.എം നാസർ, ജാഫർ കെ , നൗഫൽ വാടിക്കൽ , റാഫി തച്ചംപൊയിൽ, മുജീബ് ഇർപ്പോണ, അശ്റഫ് അണ്ടോണ നേതൃത്വം നൽകി. വൈസ് ക്യാപ്റ്റൻ പിടി അഹമ്മദ് നന്ദി പറഞ്ഞു. യാത്ര അഞ്ചാം ദിനത്തിൽ പള്ളിപ്പുറം വാടിക്കലിൽ നിന്നും തുടങ്ങി ഈർപ്പോണ, തച്ചംപൊയിൽ, കോരങ്ങാട്, താമരശ്ശേരി ചുങ്കം , കുടുക്കിലുമ്മാരം, അണ്ടോണ, പരപ്പം പൊയിൽ തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം കാരാടിയിൽ സമാപിച്ചു. മാർച്ച് 1 ന് തുടങ്ങിയ യാത്ര നാളെ അവസാനിക്കും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close