KERALAlocaltop news

കുടിവെള്ള പ്രശ്നം രൂക്ഷം: വാട്ടർ അതോറ്റി എഞ്ചിനിയർമാരെ ഉപരോധിച്ചു

കോഴിക്കോട് :                                        വാർഡുകളിലെ കുടിവെള്ളപ്രശ്നം അതീവ രൂക്ഷമായ സാഹചര്യത്തിൽ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥന്മാരുടെ ഇടപെടൽ കാര്യക്ഷമമാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട്
കോഴിക്കോട് കോർപ്പറേഷൻ വാർഡ് 16,17 കൗൺസിലർമാരുടെ നേതൃത്വത്തിൽ  മലാപ്പറമ്പ്
വാട്ടർ അതോറിറ്റി സൂപ്രണ്ടിംഗ് എഞ്ചിനീയർ എക്സിക്യൂട്ടീവ് എഞ്ചിനീയർ എന്നി വരെ ഉപരോധിച്ചു .

അടിയന്തരമായി പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പുനൽകുകയും പെരുവണ്ണാമൂഴിയിൽ നിന്ന് വൈദ്യുതി നിയന്ത്രണത്തിന്റെ ഭാഗമായി ഉള്ള അടച്ചിടൽ താൽക്കാലികമായി നിർത്തിവെക്കാൻ ഇടപെടാമെന്നും സൂപ്രണ്ടിങ് എൻജിനീയർ ഉറപ്പു നല്‍കിയതിൻറെ അടിസ്ഥാനത്തിൽ
സമരം അവസാനിപ്പിച്ചു. മുന്‍ corporation standing commity chairman M mohanan ഉത്ഘാടനം ചെയ്തു. KP shivaji സ്വാഗതം പറഞ്ഞു. Adv C.M ജംഷീർ, M P ഹമീദ് എന്നീ കൗണ്‍സിലര്‍മാര്‍ ചർചക്ക് നേതൃത്വം നല്‍കി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close