Politicstop news

ജനാധിപത്യ ഭരണമാണെന്ന്പിണറായി പലപ്പൊഴും മറന്നു പോകുന്നു; സി.കെ.പത്മനാഭൻ

മത്സ്യതൊഴിലാളി വഞ്ചനക്കെതിരെ ബി.ജെ.പി ജില്ലാപ്രസിഡൻറ് അഡ്വ.വി.കെ.സജീവൻ്റെ കടലോര യാത്ര

കോഴിക്കോട്:ആഴക്കടൽ മൽസ്യ ബന്ധനം അമേരിക്കൻ കുത്തക കമ്പനിയുമായി ഉണ്ടാക്കിയ കരാർ റദ്ധാക്കിയെങ്കിലും ഈ കരാർ മനുഷ്യത്വരഹിതമാണെന്നും, ഈ കരാർ മൂലം വൻ അഴിമതിയാണ് നടന്നെതെന്നും സി.കെ പത്മനാഭൻ ചൂണ്ടി കാട്ടി. ഈ കരാർ നടപ്പിലാക്കിയാൽ തീരദേശ മേഖലയിലെ മൽസ്യ തൊഴിലാളികൾ ദാരിദ്രത്തിലേക്ക് നയിക്കും മത്രമല്ല പിണറായി സർക്കാർ മൽസ്യതൊഴിലാളികളെ പീഡിപ്പിക്കുന്ന നയമാണ് തുടരുന്നത് . ഫീസ് ഇനത്തിൻവലിയ തുക വർധിപ്പിച്ചത് അമേരിക്കൻ കമ്പനിയെ സഹായിക്കാൻ വേണ്ടിയാണ്.ജനാധിപത്യ സർക്കാരാണെന്ന് പിണറായി സർക്കാർ പലപ്പോഴും മറക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെപി ജില്ല പ്രസിഡൻ്റ് അഡ്വ.വി.കെ സജീവൻ നയിച്ച *കടലോര യാത്ര* ചോമ്പാൽ ഹാർബറിൽ ഉദ്ഘാടനം’ ചെയ്തു സംസാരിക്കുകയായിരുന്നു. സംസ്ഥാന സമിതി അംഗം കെ.രജിനേഷ് ബാബു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ല ജനറൽ സിക്രട്ടറിമാരായ എം.മോഹനൻ,ടി.ബാലസോമൻ,സംസ്ഥാന കൗൺസിൽ അംഗം പി.എം.അശോകൻ, ജില്ല വൈസ്പ്രസിഡൻറുമാരായ അഡ്വ.കെ.വി.സുധീർ,കെ.പി.വിജയലക്ഷ്മി, കർഷക മോർച്ച ജില്ല പ്രസി: പി.പി മുരളി,ജില്ലാ ട്രഷറർ വി.കെ ജയൻ, പ്രശോഭ് കോട്ടുളി ,രമൃ മുരളി ,ടി.റിനീഷ്, ശശിധരൻ നാരങ്ങയിൽ,മജീദ് ഉസ്താദ്, വാർഡ് കൗൺസിലർ ശ്രീമതി പ്രീത പി.ശ്യാംരാജ് , വിനീഷ് വി.ടി. അജിത്ത് കുമാർ തയ്യിൽ എന്നിവർ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close