Politicstop news

തൊഴിലാളി താത്പര്യം സംരക്ഷിക്കാന്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാവണം: ഡോ.എം.പി പത്മനാഭന്‍

കോഴിക്കോട്: അസംഘടിത തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിഭാഗം തൊഴിലാളികളുടെയും ക്ഷേമവും താത്പര്യവും സംരക്ഷിക്കാന്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാവണമെന്നും തന്ത്രപ്രധാനമായ മേഖലകളെ സ്വകാര്യവത്ക്കരിക്കുന്നതില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്നും ഐ.എന്‍.ടി.യു.സി അഖിലേന്ത്യാ സെക്രട്ടറി ഡോ.എം.പി. പത്മനാഭന്‍. കേരളത്തിലെ ഗ്രാമീണ തൊഴിലാളികളുടെ ഏകീകൃത സംഘടനയായ കേരള ഇന്‍ഡസ്ട്രിയല്‍ റൂറല്‍ ആന്റ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (ഐഎന്‍ടിയുസി) കോഴിക്കോട് ജില്ലാ സമാപന സമ്മേളനം മൂരാട് ടൗണിനു സമീപം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡന്റ് ഇ.ടി. പത്മനാഭന്‍ അധ്യക്ഷനായി. ഇന്ത്യന്‍ നാഷണല്‍ സാലറീഡ് എംപ്ലോയിസ് ആന്റ് പ്രൊഫഷണല്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ദേശീയ വൈസ് പ്രസിഡന്റ് എം.കെ. ബീരാന്‍ ക്ലാസെടുത്തു. ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. രാമകൃഷ്ണന്‍, കേരള ഇന്‍ഡസ്ട്രിയല്‍ റൂറല്‍ ആന്റ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (ഐഎന്‍ടിയുസി) സംസ്ഥാന ട്രഷറര്‍ അഡ്വ. കെ.എം.കാദിരി, ഡിസിസി സെക്രട്ടറി സന്തോഷ് തിക്കോടി, കേരള ഇന്‍ഡസ്ട്രിയര്‍ റൂറല്‍ ആന്റ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (ഐഎന്‍ടിയുസി) ജില്ലാ ജനറല്‍ സെക്രട്ടരി. വി.കെ. നാരായണന്‍ നായര്‍, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം കമല ആര്‍. പണിക്കര്‍, ഗീത കീഴൂര്‍, പുതുക്കാട് രാമകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രവര്‍ത്തക ക്യാമ്പ് കെപിസിസി ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി. സെക്രട്ടറി ഐ. മൂസ ക്ലാസെടുത്തു. ഹമീദ് കെ.കെ. ശിവാനന്ദന്‍ കൊയിലാണ്ടി, സാജിത്, പുരുഷോത്തമന്‍, എടക്കുനി സുരേഷ്, പടന്നയില്‍ പ്രഭാകരന്‍, പി.എം. ഹരിദാസ്., പുല്ലാരി സുരേഷ്., പി. ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close