ബേപ്പൂര്‍; നിയോജകമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ.പി.എം. നിയാസ് മണ്ഡലത്തിലെ സീനിയര്‍ നേതാക്കളുമായും പൗരപ്രമുഖന്മാരുമായും കൂടിക്കാഴ്ച നടത്തി. ബേപ്പൂര്‍, ഫറോക്ക്, കടലുണ്ടി, രാമനാട്ടുകര,പരുത്തിപ്പാറ എന്നിവിടങ്ങളിലെത്തിയാണ് തിങ്കളാഴ്ച നിയാസ് കൂടിക്കാഴ്ച നടത്തിയത്. യു.ഡി.എഫ് നേതാക്കളായ യു. പോക്കര്, രമേശ് നമ്പിയത്ത്, പി.സി. അഹമ്മദ്ഹാജി, കെ. സുരേഷ് തുടങ്ങിയവും നിയാസിനെ അനുഗമിച്ചു. അണ്ടിക്കാടന്ക്കുഴിയില് നടന്ന വനിതാലീഗ് യോഗത്തിലും നിയാസ് പ്രസംഗിച്ചു. നാളെയും(ചൊവ്വാഴ്ച) മണ്ഡലത്തിലെ പൗരപ്രമുഖരെ നിയാസ് നേരില്‍കാണും.
നാളെ പി.എം.നിയാസിന്റെ റോഡ് ഷോ
ഉച്ചയ്ക്ക് ശേഷം മൂന്നിന് ബേപ്പൂര്‍ അങ്ങാടിയില്‍ നിന്നും ആരംഭിക്കുന്ന റോഡ് ഷോ മണ്ഡലത്തിലെ പ്രധാനകേന്ദ്രങ്ങളിലെല്ലാം പ്രയാണം നടത്തിയ ശേഷം ഫറോക്ക് ചുങ്കത്ത് സമാപിക്കും. പ്രമുഖ നേതാക്കളും റോഡ്ഷോയില്‍ പങ്കെടുക്കും. റോഡ് ഷോ ശക്തിപ്രകടനമാക്കിമാറ്റാനാണ് യു.ഡി.എഫ് തീരുമാനം.