KERALAlocaltop news

വെങ്ങളം – രാമനാട്ടുകര ബൈപാസിലെ ഇലക്കാടുകൾ വെട്ടി മാറ്റണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: വെങ്ങളം – രാമനാട്ടുകര ബൈപ്പാസിൽ പ്രധാന ഇടറോഡുകൾക്ക് സമീപം ഡ്രൈവർമാരുടെ കണ്ണുമറക്കുന്ന തരത്തിൽ പടർന്നു പന്തലിച്ച ഇല പടർപ്പുകൾ വെടിമാറ്റണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.

കാട് വെട്ടിത്തെളിക്കാൻ നടപടി സ്വീകരിച്ച ശേഷം ദേശീയ പാതാ അതോറിറ്റി ജില്ലാ മേധാവി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.

ബൈപ്പാസ് നിർമ്മിച്ച ശേഷം 13 ഓളം പേരാണ് അപകടത്തിൽ മരിച്ചത്. ചെറിയ റോഡുകളിൽ നിന്ന് ബൈപാസിലേക്ക് പ്രവേശിപ്പിക്കുമ്പോഴാണ് അപകടങ്ങൾ ഉണ്ടാകുന്നത്. അമ്പലപ്പടി , കാമ്പുറത്ത് കാവ് ജംഗ്ക്ഷൻ, പെരിങ്ങിണി വിഷ്ണു ക്ഷേത്രം, മൊകവൂർ കുണ്ടു പറമ്പ് ജംഗ്ക്ഷൻ, മാളിക്കടവ് മേഖലകളിലാണ് ഇടപടർപ്പുകൾ കാരണം അപകടമുണ്ടാക്കുന്നത്. ട്രാഫിക് നിർദ്ദേശങ്ങൾ അടങ്ങിയ ബോർഡുകൾ പോലും ഇലക്കാടിനുള്ളിലാണ്. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close