localtop news

സിലബസുകളിൽ കുറവ് വരുത്തണം കെ.എ.എച്ച്.എസ്.ടി .എ

കോഴിക്കോട്: കോവിഡ് പശ്ചാത്തലത്തിൽ റഗുലർ ക്ലാസ്സുകൾ ആരംഭിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഹയർ സെക്കൻ്ററി സിലബസുകളിൽ കുറവ് വരുത്തണമെന്ന്
കേരള എയിഡഡ് ഹയർസെക്കൻ്റെറി ടീച്ചേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ദേശീയ തലത്തിൽ സിലബസ് വെട്ടിക്കുറച്ചിട്ടും സംസ്ഥാന സർക്കാർ തീരുമാനം വൈകിപ്പിക്കുന്നത് ആശങ്കയുളവാക്കുന്നുണ്ട്‌. നിലവിലുള്ള സമയക്രമത്തിൽ ഓൺലൈൻ ക്ലാസ്സുകളിലൂടെ പാഠഭാഗം പൂർണമായി പഠിപ്പിച്ച് തീർക്കുകയെന്നത് പ്രായോഗികമല്ല. വിദ്യാർത്ഥികളെയും അധ്യാപകരെയും സമ്മർദ്ദത്തിലാക്കുന്ന തീരുമാനങ്ങളിൽ കരിക്കുലം കമ്മിറ്റി പുനർവിചിന്തനം നടത്തണം.

കടുത്ത സാമൂഹിക നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പിൻ്റെ മാനദണ്ഡങ്ങൾ പാലിക്കാതെ മൂല്യനിർണയ ക്യാമ്പുകൾ സംഘടിപ്പിച്ചതിലെ വീഴ്ചകൾ പരിശോധിക്കണം. കോവിഡ് നിയന്ത്രണങ്ങൾ മൂലം മൂല്യനിർണയ ക്യാമ്പുകളിൽ ഹാജരാവാൻ കഴിയാതെ പോയ അധ്യാപകർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനുള്ള ഡയരക്ടറേറ്റിൻ്റെ തീരുമാനത്തിനെതിരെ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. വ്യവസ്ഥാപിത നിയമങ്ങൾക്ക് വിരുദ്ധമായി മൂല്യനിർണയ വേതനങ്ങൾ നിശ്ചയിക്കുന്നതിലെ അപാകത പരിഹരിക്കണം.

യോഗത്തിൽ ഡോ.ജോഷി ആൻ്റണി, കെ.സിജു, കെ.സി.ഫസലുൽ ഹഖ്, കെ.കെ.ശ്രീജേഷ് കുമാർ, ഡോ.ആബിദ പുതുശ്ശേരി, ടോമി ജോർജ്, അഖിലേഷ്.പി, മനോജൻ , സി.കെ.അഷ്റഫ് , സാജൻ സി.വി, ഷെജിൻ.ആർ , മോൻസി ,കിഷോർ ആൻ്റണി, അഷ്റഫലി, ശ്രീജിത് നരിപ്പറ്റ ,ഷിനിൽ.പി .പി ,അനിൽ കുമാർ, ശ്രീജിത് .പി തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close