കൊടുവള്ളി : കൊടുവള്ളിയിലെ ജനങ്ങളുടെ സംഘപരിവാർ ഫാസിസ്റ്റ് വിരുദ്ധ മനസ്സ് ഈ തിരഞ്ഞെടുപ്പിൽ ഗുണകരമാവുമെന്ന് മുസ്തഫ കൊമ്മേരി പറഞ്ഞു. നാലാം ഘട്ട പര്യടനത്തിൽ നരിക്കുനിയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫും എൽഡിഎഫും പല സമയങ്ങളിലായി സംഘ പരിവാറുമായി ചേർന്നു നിൽക്കുന്ന സമീപനം മണ്ഡലത്തിലെ ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വ്യക്തി രാഷ്ട്രീയത്തിനപ്പുറം രാജ്യ നന്മക്ക് വേണ്ടി വളർന്നു വരുന്ന പ്രസ്ഥാനം എന്ന നിലയിൽ എസ്ഡിപിഐ പിന്തുണക്കാൻ ജനങ്ങൾ തയ്യാറാവുന്നുണ്ടെന്നും മുസ്തഫ കൊമ്മരി പറഞ്ഞു. നരിക്കുനിയിൽ നടന്ന പര്യടനത്തിന് ഇബ്രാഹീം, ബഷീർ കെ പി , റഷീദ്
എന്നിവർ പങ്കെടുത്തു.
വൈകുന്നേരം നടന്ന _സ്റ്റുഡൻസ് വിത്ത് കൊമ്മേരി_ പരിപാടി ശ്രദ്ധേയമായിരുന്നു. കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രടറി മുഹമ്മദ് റിഫ ഉദ്ഘാടനം ചെയ്തു. പിടി അഹ്മദ്, വി എം നാസർ, ഹിഷാം ഇൽയാസ് എന്നിവർ പങ്കെടുത്തു. കുടുക്കിലുമ്മാരത്ത് നടന്ന ജനസമ്പർക്ക പരിപാടിയോടെയാണ് പ്രചരണം അവസാനിച്ചത്. വെള്ളിയാഴ്ച്ച (നാളെ) വൈകുന്നേരം 4 മണിക്ക് തച്ചം പൊയിലിൽ നിന്നാരംഭിക്കുന്ന റോഡ് ഷോ കൊടുവള്ളിയിൽ സമാപിക്കും. ദേശീയ ജനറൽ സെക്രട്ടറി അബ്ദുൽ മജീദ് മൈസൂർ, ദേശീയ സെക്രട്ടറിയേറ്റ് അംഗം പ്രൊ. പി കോയ , ജില്ല സെക്രട്ടറി കെ.ജലീൽ സഖാഫി, സ്ഥാനാർത്ഥി മുസ്തഫ കൊമ്മേരി തുടങ്ങിയവർ സംസാരിക്കു