കോഴിക്കോട്: വിഷുദിനത്തിൽ വൻ മയക്കുമരുന്നു വേട്ട.ഫറോക്ക് റേഞ്ചിലെ ഉദ്യോഗസ്ഥർക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മൂന്ന് കോടിയോളം വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി കോഴിക്കോട് ഫ്രാൻസിസ് റോഡ് എൻ.വി ഹൗസിൽ അൻവറാണ് പിടിയിലായത്.ഡി.ജെ പാർട്ടിക്കായി എത്തിച്ചതാണെന്ന് പ്രതി മൊഴി നൽകിയതായി എക്സൈസ് ഇൻസ്പെക്ടർ കെ.സതീശൻ പറഞ്ഞു. ഇന്ന് പുലർച്ചെ 12:30തോടെ എക്സൈസ് ഫറോക്ക് റേഞ്ചിൽ പ്പെടുന്ന രാമനാട്ടുകരയിൽ വച്ചാണ് യുവാവിനെ പിടികൂടിയത്.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ റേഞ്ച് ഇൻസ്പെക്ടർ കെ.സതീശന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഇതിനു പിന്നിൽ വൻ മാഫിയ പ്രവർത്തിക്കുന്നതായും ഇവർക്കായി അന്വേഷണം തുടങ്ങിയതായും അദ്ധേഹം പറഞ്ഞു.
ആന്ധ്രയിൽ നിന്നും കൊണ്ടുവന്നതാണ് പിടിച്ചെടുത്ത ലഹരി വസ്തു.വിദ്യാർത്ഥികൾ, സിനിമ, കായിക മേഖലകളിൽ ഉള്ളവരെ ലക്ഷ്യമിട്ടാണ് ഇവ എത്തിക്കുന്നത്. അടുത്തിടെ കോഴിക്കോട് പിടികൂടിയ ഏറ്റവും വലിയ അളവാണിത്. ഉറവിടത്തെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. പ്രിവന്റീവ് ഓഫീസർ പ്രവീൺ ഐസക്. സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീശാന്ത് .എൻ, റെജി. എം ,ആഷ് കുമാർ എം.ആർ, വിപിൻ.പി എന്നിവരും സംഘത്തിലുണ്ടായിരുന്നു.