KERALAlocaltop news

സ്പെഷ്യൽ എഡ്യൂക്കേറ്റേഴ്സ് നിയമനം : കൃത്യമായ വിവരം നൽകണമെന്ന് സുപ്രീം കോടതി

കേരളത്തിലും ബാധകം

കോഴിക്കോട് :

സ്പെഷ്യൽ എഡ്യൂക്കേറ്റേഴ്സിൻ്റെ നിയമനം സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ നാല് ആഴ്ചക്കകം നൽകണമെന്ന് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളോട് സുപ്രീം കോടതി . ജോലിയിൽ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലെ സ്പെഷ്യൽ എഡ്യൂക്കേറ്റർ ന്മാർ നൽകിയ ഹരജി പരിഗണിക്കവെയാണ് സുപ്രീം കോടതി നിർദ്ദേശം . സ്ഥിര നിയമനം നൽകിയ സ്പെഷ്യൽ എഡ്യൂക്കേറ്റർ ന്മാരുടെ എണ്ണം , കരാർ അടിസ്ഥാനത്തിലുള്ളവരുടെ എണ്ണം , വേതനം , സ്ഥിര നിയമനത്തിന് സ്വീകരിച്ച നടപടി, അധ്യാപക സർവ്വീസ് കാലയളവ്, തസ്തിക സൃഷ്ടിച്ചിട്ടുണ്ടോ തുടങ്ങിയ ചോദ്യങ്ങളാണ് സുപ്രീകോടതി ഉന്നയിച്ചത് . ബന്ധപ്പെട്ട സംസ്ഥാന സർക്കാറുകൾ കോടതിയുടെ ചോദ്യങ്ങൾക്ക് നാലാഴ്ചക്കകം മറുപടി നൽകണം. ഏപ്രിൽ 16 ന് സുപ്രീം കോടതി കേസ് വീണ്ടും പരിഗണിക്കും . കേരളത്തിലെ 153 സ്പെഷ്യൽ എഡ്യൂക്കേറ്റർമാരാണ് സുപ്രീം കോടതി കേസിൽ കക്ഷി ചേർന്നിരിക്കുന്നത്.
പൊതുവിദ്യാലയങ്ങളിലെ സാധാരണ അധ്യാപകർക്ക് സ്പെഷ്യൽ എഡ്യൂക്കേഷനിൽ പരിശീലനം നൽകിയുണ്ടെന്ന് നേരത്തെ കേരള സർക്കാർ സുപ്രീം കോടതിയെ ബോധിപ്പിച്ചിരുന്നു . വിശദീകരണം തൃപ്തികരമല്ലാത്തതിനാൽ വീണ്ടും റിപ്പോർട്ട് നൽകാൻ സുപ്രീം കോടതി സംസ്ഥാനത്തോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. കേരളത്തിൽ 2886 സ്പെഷ്യൽ എഡ്യൂക്കേറ്റർ ന്മാരാണ് കരാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close