EDUCATIONKERALAtop news

അൽഫോൻസ് ജോസഫിന്റെ ക്രോസ്റോ‍ഡ്സ് സ്കൂളിനു അവിഡ് ടെക്നോളജിയുടെ അംഗീകാരം

കൊച്ചി : സംഗീത സംവിധായകനും പിന്നണി ഗായകനുമായ അൽഫോൻസ് ജോസഫിന്റെ ക്രോസ്റോഡ്സ് സ്കൂൾ ഓഫ് മ്യൂസിക് – കൊച്ചിക്ക് ഔദ്യോകിക ലേർണിംഗ് പാർട്ണറായി, ആഗോള മാധ്യമ സാങ്കേതിക ദായകരായ അവിഡ് ടെക്നോളജിയുടെ അംഗീകാരം. പൂനെയിൽ നടന്ന ചടങ്ങിൽ ‌, അൽഫോൻസ് ജോസഫിന്റെ നേതൃത്വത്തില്‍ ക്രോസ്റോഡ്സ് ടീം, അവിഡ് മാസ്റ്റർ പരിശീലകൻ ശ്രീധ‍ർ ദേശ്പാണ്ടെയിൽ നിന്നും സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ക്രോസ്റോഡ്സ് സ്കൂൾ ഓഫ് മ്യൂസികിൽ നിന്നും  മ്യൂസിക് പ്രൊഡക്ഷൻ കോഴ്സ് പൂ‍ത്തിയാക്കുന്നവ‍ർക്ക്  അവിഡ് സാക്ഷ്യപ്പെടുത്തുന്ന അംഗീകാരം ലഭിക്കും. സിനിമ, ടെലിവിഷൻ, സംഗീത മേഖലകളിലെ ദശലക്ഷക്കണക്കിന് ഉപഭോക്താക്കളെയും ആയിരക്കണക്കിന് മാധ്യമ സംരംഭങ്ങളെയും തങ്ങളുടെ ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെയും ടൂൾസിലൂടെയും ശാക്തീകരിക്കുന്ന അമേരിക്കൻ മൾട്ടിനാഷണൽ കമ്പനിയാണ് അവിഡ് ടെക്നോളജീസ്.

“ആഗോള സംഗീത സാങ്കേതികവിദ്യയിൽ സുവർണനിലവാരമായി നിലകൊള്ളുന്ന അവിഡ് ടെക്നോളജീസുമായി കൈകോർക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നു അൽഫോൻസ് ജോസഫ് പറഞ്ഞു. ലക്ഷക്കണക്കിന് വിദ്യാർത്ഥികളാണ് ഓരോ വർഷവും വിവിധ സംഗീത ശ്രേണികളിലും വാദ്യസംഗീതത്തിലും അഭ്യസനം പൂർത്തിയാക്കുന്നത്. എന്നാൽ ഇത്തരം സ്ഥാപനങ്ങളിൽ നിന്ന് പഠനം കഴിഞ്ഞിറങ്ങുന്നവരിൽ, സിനിമ സംഗീത മേഖലയിൽ ചുവടുറപ്പിച്ച്, ജീവിതമാർഗം കണ്ടെത്തുന്നവർ കുറവാണ് .   ഈ മേഖലയിൽ നിലനില്ക്കാൻ കേവല സംഗീത അഭിരുചിക്കപ്പുറം, വ്യക്തമായ സാങ്കേതിക അറിവ്, വ്യാവസായിക തലത്തിൽ സംഗീതത്തെകുറിച്ചുള്ള അടിസ്ഥാന വിവരം, കണ്ടംപററി സംഗീതത്തിലെ നൂതന ശൈലികൾ എന്നിവയിലുള്ള പ്രാഗൽഭ്യവും അനിവാര്യമാണ്.  അൽഫോൻസ് ജോസഫ് പറയുന്നു.

ക്രോസ്സ്‌റോഡ്സ് സ്കൂൾ ഓഫ് മ്യൂസിക്കിൽ  ‘ പ്രൊഫഷണൽ  സ‍ർട്ടിഫിക്കേഷൻ ഇൻ ഗ്ലോബൽ മ്യൂസിക്ക് പ്രൊഡക്ഷൻ’എന്ന പേരിൽ  ഒന്നര വർഷം നീണ്ട് നില്ക്കുന്ന പാഠ്യപദ്ധതിയുണ്ട് . ആദ്യ സെമസ്റ്ററിൽ ഇന്ത്യൻ സംഗീതത്തെ കുറിച്ചുള്ള വിശദമായ തിയറി പഠനത്തിനൊപ്പം എല്ലാ വിദ്യാർത്ഥികൾക്കും സംഗീത അടിത്തറ ഉറപ്പിക്കുന്നതിനായി പിയാനോ,  ഡ്രംസ് എന്നിവയിലും ഏതെങ്കിലും ഒരു തന്ത്രിവാദ്യത്തിലും പരിശീലനം നല്കുന്നു. രണ്ടാം സെമസ്റ്ററിൽ സംഗീതത്തിന്റെ സാങ്കേതിക വശങ്ങളെ കുറിച്ചുള്ള പഠനങ്ങൾക്ക് ഊന്നൽ നല്കുന്നു. സംഗീത നി‍ർമാണത്തിന് പ്രാമുഖ്യം നല്കുന്ന സിലബസാണ് മൂന്നാം സെമസ്റ്ററിൽ ഉൾപെടുത്തിയിരിക്കുന്നത്. എറണാകുളം പത്തടിപ്പാലത്തുള്ള പ്രധാന കാമ്പസിലും, പനമ്പിള്ളി നഗറിലുള്ള പുതിയ കാമ്പസിലുമായി, അഞ്ഞൂറോളം വിദ്യാ‍ർത്ഥികൾ പരിശീലനം നടത്തുന്നുണ്ട് . ഇന്ത്യൻ, പാശ്ചാത്യ സംഗീത മേഖലകളിലെ സംഗീത കോഴ്സുകൾ, അനുബന്ധ പഠനങ്ങൾ, വാദ്യ സംഗീത പരിശീലനം എന്നിവയ്ക്കൊപ്പം, ‘പ്രൊഫഷണൽ സെ‍ർട്ടിഫിക്കേഷൻ ഇൻ ഗ്ലോബൽ മ്യൂസിക്’ എന്ന വ്യാവസായിക- തല സംഗീത നി‍ർമാണ പരിശീലനവും ‘ഇ- സ്യൂട്ട്’ – അന്താരാഷ്ട്ര വിദ്യാ‍ർത്ഥികൾക്കായുള്ള ഓൺലൈൻ മ്യൂസിക് ഇ-ലേണിംഗ്, ‘കിൻഡർ മ്യൂസിക് ലാൻഡ്’ – ഏഷ്യയിലെ ആദ്യത്തെ പ്രീ -സ്‌കൂൾ വിദ്യാ‍ർത്ഥികൾക്കായുള്ള സംഗീത പാഠ്യപദ്ധതി എന്നിവയും, സി. ആ‍ർ. എസ്. എം.  പ്രദാനം ചെയ്യുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close