കോഴിക്കോട്: കോഴിക്കോട് സിറ്റി പോലീസ് ജില്ലയിലെ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ പരിധിയിലെ പെരുവയലിൽ സ്ഥിരതാമസക്കാരനായ മുഹമ്മദ് ബഷീർ, (. 42), S/o. കോയ, കിണറുള്ളകണ്ടി വീട്, പൂവാട്ടുപറമ്പ്, കോഴിക്കോട് ജില്ല എന്നയാളെ കാപ്പാ ചുമത്തി ഒരു വർഷത്തേക്ക് നാടുകടത്തി.
കോഴിക്കോട് സിറ്റി പോലീസ് ജില്ലയിലുള്ള കുന്ദമംഗലം, മാവൂർ, മെഡിക്കൽ കോളേജ് എന്നീ പോലീസ് സ്റ്റേഷൻ പരിധിയിലെ സ്ഥലങ്ങളിൽ لوله മാരകായുധങ്ങൾ ഉപയോഗിച്ചും അല്ലാതെയും ആളുകളെ അടിച്ചുപരിക്കേൽപ്പിക്കുക, മുളകുപൊടി ദേഹത്തു തേച്ച് ദേഹോപദ്രവം ചെയ്യക. പ്രായപൂർത്തിയാവാത്ത കുട്ടികളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുക, ലൈംഗിക ചുവയോടുകൂടി സംസാരിക്കുക ആയതിനു വഴങ്ങാത്തവരെ ഭീഷണിപ്പെടുത്തുക, ടീം ബി എന്ന സ്ഥാപനത്തിന്റെ മറവിൽ അന്യായമായി ആളുകളെ തടവിൽ പാർപ്പിക്കുക, പിടിച്ചുപറി, കവർച്ച കൂടാതെ ടിയാന്റെ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളെ ചോദ്യംചെയ്യുന്നവരെ ഭീഷണിപ്പടത്തുകയും അക്രമിക്കുകയുംചെയ്ത് പൊതു സമൂഹത്തിന് ഭീഷണിയായി വന്നിരുന്നയാളാണ്.
ലോ ആന്റ് ഓർഡർ ഡെപ്യൂട്ടി പോലീസ് അനുജ് പലിവാൾ . സമർപ്പിച്ച റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഡി.ഐ.ജി ആന്റ് കമ്മിഷണർ ഓഫ് പോലീസ് രാജ്പാൽ മീണ ‘.ആണ് ഉത്തരവിറക്കിയത്.
കോഴിക്കോട് കേന്ദ്രീകരിച്ച് സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവന്നിരുന്ന ആളുകൾക്കെതിരെ ശക്തമായ നടപടികൾ തുടർന്നും സ്വീകരിക്കുന്നതാണെന്നും ഇതിനായി നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന ആളുകളുടെ പ്രത്യേക പട്ടിക തയ്യാറാക്കി നിരീക്ഷിക്കുന്നതിനായി ജില്ലാ സ്പെഷൽ ബ്രാഞ്ച് എ.സി.പിക്കും സബ് ഡിവിഷണൽ ഓഫീസർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.