Healthlocaltop news

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഡിവൈസ് അസിസ്റ്റഡ് മോണിറ്ററിംഗ് സംവിധാനം ഉപയോഗിച്ചുള്ള കോവിഡ് കെയര്‍ @ ഹോം പദ്ധതി മേയ്ത്രയില്‍ ആരംഭിച്ചു

കോഴിക്കോട്: ആതുരസേവന രംഗത്തെ നൂതനമായ ചികിത്സാ സംവിധാനങ്ങള്‍ ഏറ്റവുമാദ്യം പരിചയപ്പെടുത്തുന്നതില്‍ നിഷ്‌കര്‍ഷത പുലർത്തുന്ന മേയ്ത്ര ഹോസ്പിറ്റല്‍ വീണ്ടും ശ്രദ്ധേയമാകുന്നു. അനിയന്ത്രിതമായ രീതിയില്‍ കോവിഡ് വ്യാപനം തുടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ രോഗികള്‍ക്ക് ആശ്വാസമാകുന്ന രീതിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഡിവൈസ് അസിസ്റ്റഡ് കോവിഡ് കെയര്‍ @ ഹോം പദ്ധതിയാണ് ഇത്തവണ മേയ്ത്ര ഹോസ്പിറ്റല്‍ അവതരിപ്പിച്ചിരിക്കുന്നത്.

കോവിഡ് ബാധിതരും എന്നാല്‍ തീവ്രത കുറഞ്ഞ ലക്ഷണങ്ങളുള്ളവരുമായ എ വിഭാഗത്തില്‍ പെട്ടവര്‍ക്ക് വീട്ടിനകത്ത് തന്നെ പരിചരണമൊരുക്കുകയും, ഇവരെ വിദഗ്ധരുടെ നേതൃത്വത്തില്‍ റിമോട്ട് മോണിറ്ററിംഗ് സംവിധാനത്തിലൂടെ 24 മണിക്കൂറും നിരീക്ഷിക്കുകയും ചെയ്യുന്ന സംവിധാനമാണ് കോവിഡ് കെയര്‍ @ ഹോം പദ്ധതി. മേയ്ത്ര ഹോം കെയർ ടീം വീടുകളിൽ ഡെലിവർ ചെയ്യുന്ന റിമോട്ട് മോണിറ്ററിങ് ഡിവൈസ് വഴി 24 മണിക്കൂറും രോഗിയുടെ ആരോഗ്യനിലയിലുണ്ടാകുന്ന ഓരോ വ്യത്യാസങ്ങളും തത്സമയം മേയ്ത്ര ഹോസ്പിറ്റലിലെ കമാൻഡ് സെന്ററിലേക്ക് കൈമാറുകയും, അത് വഴി അവിടെയുള്ള പ്രത്യേക കോവിഡ് കെയർ ടീം രോഗികളെ നിരന്തരം നിരീക്ഷിക്കുകയും വിദൂര വൈദ്യ പരിചരണം നൽകുകയും ചെയ്യുന്നു..

രോഗിയുടെ ഹൃദയമിടിപ്പ്, ശ്വസന നിരക്ക്, ഓക്‌സിജന്റെ അളവ്, ഉറക്കത്തിന്റെ തീവ്രത, രക്തസമ്മര്‍ദ്ദം തുടങ്ങിയവയിലെ നേരിയ വ്യതിയാനങ്ങള്‍ പോലും രേഖപ്പെടുത്താന്‍ സാധിക്കുന്ന 24 മണിക്കൂറും സേവനനിരതമായ റിമോട്ട് മോണിറ്ററിംഗ് സംവിധാനത്തിലധിഷ്ടിതമായ കോവിഡ് പരിചരണം വീട്ടില്‍ ലഭ്യമാക്കുന്ന കേരളത്തിലെ ആദ്യത്തെ സംരംഭം കൂടിയാണിത്.

24 മണിക്കൂര്‍ നിരീക്ഷണത്തിന് പുറമെ കോവിഡ് കെയര്‍ @ ഹോം പദ്ധതിയില്‍ അംഗമാകുന്നവര്‍ക്ക് പ്രത്യേക പരിശീലനം സിദ്ധിച്ച നഴ്‌സുമാരുടെ നേതൃത്വത്തില്‍ ദിവസേനയുള്ള പരിചരണം, 3 തവണ ഡോക്ടര്‍മാരുടെ വീഡിയോ കണ്‍സല്‍ട്ടേഷന്‍, സമ്പൂര്‍ണ്ണ ഹോം കെയര്‍ കിറ്റ്, 2 തവണ ഡയറ്റീഷ്യന്റെ പരിശോധന, വെല്‍നസ്സ് വിദഗ്ദ്ധന്റെ നേതൃത്വത്തില്‍ 2 തവണയുള്ള സെഷനുകൾ, ബന്ധുക്കള്‍ക്കായി മൊബൈല്‍ ആപ്പ്, അടിയന്തര ഘട്ടങ്ങളിലെ ആംബുലന്‍സ് സംവിധാനം തുടങ്ങിയ അനേകം സൗകര്യങ്ങളും കോവിഡ് കെയര്‍ @ ഹോം പദ്ധതിയിലൂടെ ലഭ്യമാകുന്നു.

നിലവിലെ സാഹചര്യത്തില്‍ ആശുപത്രികളില്‍ കിടക്കകള്‍ക്ക് വലിയ ക്ഷാമമുണ്ടാകുന്ന സാഹചര്യത്തില്‍ രോഗികള്‍ക്കാവശ്യമായ ചികിത്സ വീട്ടില്‍ തന്നെ ലഭ്യമാക്കാന്‍ സാധിക്കുന്നതിലൂടെ ആശുപത്രികളിലെ അനിയന്ത്രിതമായ തിരക്ക് കുറയ്ക്കുവാനും അടിയന്തരപരിചരണം ആവശ്യമായവര്‍ക്ക് തടസ്സമില്ലാതെ ലഭ്യമാക്കുവാനും സാധിക്കുന്നു എന്ന സവിശേഷതയുമുണ്ട്.

ഐ സി യു പരിചരണത്തില്‍ പരിശീലനം സിദ്ധിച്ചവരുടെ വിദഗ്ദ്ധ സേവനം രോഗികള്‍ക്ക് വീടുകളില്‍ തന്നെ ലഭ്യമാക്കാന്‍സാധിക്കുന്നു എന്നതും ആശുപത്രിയെ അപേക്ഷിച്ച് വീട്ടില്‍ ലഭിക്കുന്ന ചികിത്സ രോഗികള്‍ക്ക് കൂടുതല്‍ സൗകര്യപ്രദവും ആശ്വാസവും ആത്മവിശ്വാസവും നല്‍കുകയും എളുപ്പത്തിലുള്ള രോഗമുക്തിയിലേക്ക് വഴിതെളിയിക്കുകയും ചെയ്യുന്നു എന്നതാണ് കോവിഡ് കെയര്‍ @ ഹോം പദ്ധതിയുടെ ഏറ്റവും വലിയ നേട്ടം.

മേയ്ത്ര കോവിഡ് കെയര്‍ @ ഹോം പദ്ധതിയെ കുറിച്ച് കൂടുതലറിയുന്നതിന് വിളിക്കുക: +91 9037 204 304, 9207702088

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close