കോഴിക്കോട്: എസ്സ്.വൈ.എസ്സ് കോഴിക്കോട് സോൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ
കോട്ടപറമ്പ് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പെരുന്നാൾ ഭക്ഷണം നൽകി
ഡെപ്യൂട്ടി മേയർ മുസാഫിർ അഹമ്മദ്
ഉത്ഘാടനം നിർവഹിച്ചു.സിറ്റിയിലെ മറ്റു ഹോസ്പിറ്റലുകളായ
മിംസ്, നിർമ്മല, മൈത്ര, ബേപ്പൂർ കോവിഡ് ഹോസ്പിറ്റലുകളിലും ഭക്ഷണ വിതരണം ഉണ്ടായിരുന്നു.
കോഴിക്കോട് സോൺ ഫിനാൻസ് സെക്രട്ടറി ഡീലക്സ് അബ്ദുറഹിമാൻ പ്രാർത്ഥന നടത്തി.സോൺ സെക്രട്ടറി അംജദ് മാങ്കാവ്,സോൺ ജില്ലാ ഡയറക്ടറേറ്റ് അംഗം മാലിക് ഉസ്മാൻ,സോൺ സാന്ത്വനം ടീം സിദ്ദിഖ് കാഞ്ഞിരാത്തിങ്കൽ, സിയാദ് അരക്കിണർ, സക്കീർ നടുവട്ടം, തസ്‌ലീം ബേപ്പൂർ , മനാഫ് കുണ്ടുങ്ങൽ, അഷ്‌റഫ് എരഞ്ഞിക്കൽ, ഇല്യാസ് മാത്തോട്ടം,നസറുദ്ധീൻ കല്ലായി, ഇടിയങ്ങര യൂണിറ്റ് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.