ഫറോക്ക് : സൈക്കിൾ വാങ്ങാൻ സ്വരുക്കൂട്ടിയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി അഞ്ചാം ക്ലാസുകാരൻ.
ആത്മ വിദ്യാ സംഘം കൊളത്തറ യു പി സ്കൂൾ അഞ്ചാം വിദ്യാർത്ഥിയും കൊളത്തറ സ്വദേശി കളത്തിൽ അജ്മലിൻ്റെയും, സൈനബയുടെയും മകൻ അമാൻ കെ യാണ് മാസങ്ങളായി സൈക്കിൾ വാങ്ങാൻ സ്വരൂപ്പിച്ചു വച്ച 2091 രൂപയാണ് എ ഐ വൈ എഫ് ബേപ്പൂർ മണ്ഡലം കമ്മിറ്റിയുടെ വാകസിൻ ചാലഞ്ച് വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.
കഴിഞ്ഞ ലോക്ഡൗൺ സമയത്ത് സഹോദരിയും രണ്ടാം ക്ലാസുകാരിയുമായ ഹൈറ തൻ്റെ കമ്മൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നു.
എ ഐ വൈ എഫ് മണ്ഡലം സിക്രട്ടറി റിയാസ് അഹമ്മദ് എ ടി പണം ഏറ്റുവാങ്ങി. സി പി നൂഹ്, ജംഷിർ അഹമ്മദ് എന്നിവർ പങ്കെടുത്തു.