localtop news

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ 90 ലിറ്റർ മദ്യം പിടികൂടി

കോഴിക്കോട് :റെയിൽവേ പോലീസും റേഞ്ച് എക്സൈസും നടത്തിയ പരിശോധനയിൽ 90 ലിറ്റർ മദ്യം കണ്ടെത്തി. റെയിൽവേ പ്ലാറ്റ്ഫോമിൽ ഉപേക്ഷിച്ച നിലയിലാണ് മദ്യം കണ്ടെത്തിയത്.ആർ.പി.എഫ് സബ് ഇൻസ്‌പെക്ടർ അപർണ അനിൽ കുമാർ, എക്സൈസ് പ്രിവന്റ്റീവ് ഓഫീസർ മുരളീധരൻ, എക്സൈസ് ഓഫീസർമാരായ രാജേഷ് എം.എം. ജൂബീഷ്, എ. ജി തമ്പി എന്നിവർ നേതൃത്വം നൽകി.ട്രയിൻ മാർഗ്ഗം വ്യാപകമായ രീതിയിൽ അന്യസംസ്ഥാനങ്ങളിൽ നിന്ന് മദ്യം എത്തിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനാൽ  പരിശോധനകൾ ശക്തമാകുമെന്ന് റെയിൽവേ പോലീസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close